കായല്‍ ടൂറിസം; വിനോദ സഞ്ചാരികളെ കാത്ത് തഴുപ്പ് ഗ്രാമം
തുറവൂര്‍: കുത്തിയതോട് ഗ്രാമപഞ്ചായത്തിലെ തഴുപ്പ് ഗ്രാമം വിനോദ സഞ്ചാരികള്‍ക്കായി ഒരുങ്ങിക്കഴിഞ്ഞു. ഗ്രാമീണതയുടെ മനോഹരമായ അന്തരീക്ഷത്തില്‍ തഴുപ്പിനെ ഹൃദയഹാരിയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലായി.
വഞ്ചിപ്പുരകളുടെ ലാന്‍ഡിങ് സെന്റര്‍, കുട്ടികളുടെ പാര്‍ക്ക്, വിശ്രമകേന്ദ്രം, റെസ്റ്റോറന്റ് എന്നിങ്ങനെ ഒരു കോടിയിലധികം രൂപ ചെലവഴിച്ചാണ് കായല്‍ക്കരയില്‍ വിനോദ സഞ്ചാര കേന്ദ്രമൊരുക്കിയത് കേന്ദ്ര സഹായത്തോടെ കേരളത്തില്‍ വിനോദ സഞ്ചാര വകുപ്പ് ആസൂത്രണം ചെയ്യുന്ന പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് എ.എം.ആരീഫ് എം.എല്‍.എ.പറഞ്ഞു.
കായലില്‍ കുറ്റികള്‍ നാട്ടി ഹൗസ് ബോട്ട് ടെര്‍മിനല്‍ നിര്‍മിക്കാനായിരുന്നു ആദ്യ ലക്ഷ്യം.എന്നാല്‍ മല്‍സ്യത്തൊഴിലാളികളുടെ എതിര്‍പ്പുമൂലം പദ്ധതി മുടങ്ങിയെങ്കിലും പിന്നീട് ഇറിഗേഷന്‍ വകുപ്പിന്റെ ഉപയോഗശൂന്യമായ സ്ഥലം വിനോദ സഞ്ചാര വകുപ്പിന് വിട്ടുകിട്ടിയതോടെ പദ്ധതി പൂര്‍ത്തികരണം എളുപ്പമാവുകയായിരുന്നു.വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതോടെ ഉദ്ഘാടനം നടത്താന്‍ കഴിയും. തഴുപ്പ് റോഡിന്റെ പുനര്‍നിര്‍മാണവും ഉദ്ഘാടനത്തിന് മുമ്പ് നടത്താന്‍ ശ്രമിക്കുമെന്നും എം.എല്‍.എ.വ്യക്തമാക്കി.
അരൂക്കുറ്റിലെ വഞ്ചിപ്പുര ലാന്‍ഡിങ് സെന്റര്‍ കൂടി പൂര്‍ത്തിയാകുന്നതോടെ സര്‍ക്യൂട്ട് ടൂറിസത്തിന് വഴിതുറക്കും ഒഴുകുന്ന നൗകകളിലിരുന്ന് ഗ്രാമീണ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ ആസ്വദിക്കാന്‍ കഴിയുന്ന വേറിട്ട വിനോദ സഞ്ചാരത്തിനു തഴുപ്പില്‍ ഏറെ സാധ്യതയുണ്ട്.കുത്തിയതോട് ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡായ തഴുപ്പിലെ വിനോദ കേന്ദ്രത്തിന്റെ തുടര്‍ നടത്തിപ്പ് പഞ്ചായത്തിനെ ഏല്‍പിക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. അങ്ങനെ തഴുപ്പ് വിനോദ സഞ്ചാരികളു ടെ പറുദീസയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."