HOME
DETAILS

സംരക്ഷിക്കാനാളുണ്ടെങ്കില്‍ കൊളത്തറ തണ്ണീര്‍ത്തടം വിലപ്പെട്ട ജലസ്രോതസാകും

  
backup
December 21 2016 | 09:12 AM

kolathara-water-source-mankuzhi-story-by-musthafa-perumukham-v-special

ഫറോക്ക്: ആയിരങ്ങളുടെ കുടിനീരിനു ആശ്രയമായ കൊളത്തറ തണ്ണീര്‍ത്തടം സംരക്ഷണമില്ലാതെ നശിക്കുന്നു. കൊളത്തറ റഹ്്മാന്‍ ബസാറിലെ ഏക്കര്‍കണക്കിനു വിസ്തൃതിയില്‍ പരന്നു കിടക്കുന്ന ജലസ്രോതസ്സാണ് കൈയേറ്റം കൊണ്ടു ചുരുങ്ങിയും മാലിന്യം കലര്‍ന്നും ഇല്ലാതാവുന്നത്. ചെറുവണ്ണൂര്‍ - നല്ലളം മേഖലയിലെ നിരവധി പ്രദേശങ്ങളിലേക്ക് കുടിവെളളം നല്‍കുന്നത് ഈ തണ്ണീര്‍ത്തടമാണ്.


പതിറ്റാണ്ടുകള്‍ക്കു മുന്‍പ് കൃഷി ആവശ്യത്തിനു ഉപയോഗിച്ച വയലായിരുന്നു ഇത്. കൃഷി ഇല്ലാതായപ്പോള്‍ ഓട്ടുകമ്പനികളിലേക്ക് മണ്ണു കുഴിച്ചെടുത്താണ് ഇവിടം വിശാലമായ തണ്ണീര്‍ത്തടമായി മാറിയത്. മൂന്ന് പതിറ്റാണ്ടിലേറെയായി വലിയൊരു വിഭാഗം ജനങ്ങളുടെ ജീവിതത്തിനു നിറവ് പകര്‍ന്നിരുന്നത് മങ്കുഴി എന്നറിയപ്പെടുന്ന ഈ ജലസംഭരണിയില്‍ നിന്നായിരുന്നു. അമ്പതേക്കറിലേറെ വിസ്തൃതിയുളള ഈ മങ്കുഴിയിലേക്ക് പലഭാഗത്തു നിന്നായി മലിനജലം വന്നുചേരുകയാണിപ്പോള്‍. ഇതിന്റെ അരികില്‍ മണ്ണിട്ടു നികത്തി നിര്‍മ്മാണങ്ങളും നടത്തിവരുന്നു.


കോഴിക്കോട് കോര്‍പ്പറേഷനില്‍പ്പെട്ട ഞെളിയന്‍പറമ്പ്, ചാമപ്പറമ്പ്, കോട്ടലാട തുടങ്ങി പ്രദേശങ്ങളിലേക്കും കുടിവെളളം പമ്പ്‌ചെയ്യുന്നതും ഇവിടെ നിന്നായിരുന്നു. നിരവധി വര്‍ഷങ്ങളായി ജനകീയ സമിതിയുടെ നേതൃത്വത്തില്‍ കോട്ടലാട - ചാമപ്പറമ്പ് ശുദ്ധജലവിതരണ പദ്ധതിയുടെ ഭാഗമായി ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് ഇതില്‍ നിന്നും വെളളമെത്തിച്ചു നല്‍കുന്നു. കൊടും വേനലിലും സമീപത്തെ നൂറ്കണക്കിനു വീടുകളിലെ കിണറുകളെ ജലസമൃദ്ധമാക്കിയിരുന്നതും ഈ തണ്ണീര്‍ത്തടമാണ്. നിര്‍മ്മാണ പ്രവര്‍ത്തികള്‍, വിവാഹ പാര്‍ട്ടികള്‍, തുടങ്ങിയ ആവശ്യങ്ങള്‍ക്കെല്ലാം ടാങ്കറുകളില്‍ ഇവിടെ നിന്നും വെളളം കൊണ്ടുപോകുന്നത് പതിവായിരുന്നു.

കോഴിക്കോട് സിറ്റിയിലേക്കും പരിസര ്രപദേശങ്ങളിലേക്കുമായി നിരവധി ടാങ്കര്‍ ലോറികളാണ് കുടിവെളളം ശേഖരിക്കാന്‍ ഇവിടേക്കെത്തിയിരുന്നത്. സമീപത്തെ ഫാക്ടറി ആവശ്യത്തിനായും ഇവിടെ നിന്നും വെളളംകൊണ്ടുപോകുന്നുണ്ട്.
ദാഹജലത്തിനായി നാടാകെ പരക്കംപായുമ്പോഴും നിരവധിപേരുടെ ആശ്രയമായിരുന്ന

കൊളത്തറ റഹ്്മാന്‍ ബസാറിലെ ഈ തണ്ണീര്‍ത്തടം നശിക്കുന്നതില്‍ കടുത്ത ആശങ്കയിലാണ് ജനം. പരിസരത്തെ ഒരു കമ്പനിയില്‍ നിന്നും മറ്റുമായി മലനിജലം തണ്ണീര്‍ത്തടത്തിലേക്ക് ഒഴുക്കി വിടുന്നുണ്ടെന്നും ഇതില്‍ സെപ്റ്റിക് ടാങ്കിലെ മലിനജലമുണ്ടെന്നുമുളള പരാതിയുമായി റസിഡന്റ്‌സ് അസോസിയേഷനുകള്‍ രംഗത്തുവന്നിരുന്നു.


ഈ നിര്‍ത്തടം സംരക്ഷിച്ചു നിര്‍ത്തിയാല്‍ വരാനിരിക്കുന്ന വരള്‍ച്ചകാലത്ത് വലിയൊരു വിഭാഗം ജനത്തിനു ആശ്വാസമാകും. നാടിന്റെ മുഴുവന്‍ ജലസംഭരണിയായ ഈ തണ്ണീര്‍ത്തടത്തിന്റെ സംരക്ഷണം അധികൃതര്‍ ഏറ്റെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെരഞ്ഞെടുപ്പ് ഗോദയില്‍ ബി.ജെ.പിയെ മലര്‍ത്തിയടിച്ച് വിനേഷ് ഫോഗട്ട്

National
  •  2 months ago
No Image

മനോജ് എബ്രഹാമിന് പകരം പി വിജയന്‍ ഐ.പി.എസ് ഇന്റലിജന്‍സ് മേധാവി; ഉത്തരവിറങ്ങി

Kerala
  •  2 months ago
No Image

ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് മുഖ്യമന്ത്രി;  ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ഇന്നു ഹാജരാകില്ല

Kerala
  •  2 months ago
No Image

ശക്തികേന്ദ്രത്തില്‍ പരാജയം രുചിച്ച് ഇല്‍തിജ മുഫ്തി; രണ്ടിടത്തും മുന്നേറി ഉമര്‍ അബ്ദുല്ല, തരിഗാമിയും ജയത്തിലേക്ക്

National
  •  2 months ago
No Image

'ജീവനുണ്ടെങ്കില്‍ നാളെ സഭയില്‍ പോകും; സീറ്റ് കിട്ടിയില്ലെങ്കില്‍ തറയില്‍ ഇരിക്കും' : പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

ഗിയ ഗ്രേറ്റ് പിരമിഡിനേക്കാള്‍ 11 മടങ്ങ് ഉയരത്തോളം കോണ്‍ക്രീറ്റ് കൂമ്പാരം; ഗസ്സയില്‍ 42 ദശലക്ഷം ടണ്‍ കെട്ടിടാവശിഷ്ടങ്ങള്‍ 

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച്ച; നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് അനുമതി,നാല് പ്രതിപക്ഷ എം.എല്‍.എമാരെ താക്കീത് ചെയ്തു

Kerala
  •  2 months ago
No Image

കൊച്ചിയില്‍ ടോള്‍ പ്ലാസയ്ക്ക് സമീപം നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ചുകയറി യുവതിക്ക് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

ശ്രീനാഥ് ഭാസിയേയും പ്രയാഗ മാര്‍ട്ടിനേയും ചോദ്യം ചെയ്യും; ഇരുവരും  ഓം പ്രകാശിന്റെ മുറിയിലെത്തിയത് പാര്‍ട്ടിക്ക്

Kerala
  •  2 months ago
No Image

തെല്‍ അവീവിലേക്ക് ഹമാസ്, ഹൈഫയില്‍ ഹിസ്ബുല്ല ഒപ്പം ഹൂതികളും; ഇസ്‌റാഈലിനെ ഞെട്ടിച്ച് തുരുതുരാ റോക്കറ്റുകള്‍ 

International
  •  2 months ago