HOME
DETAILS
MAL
യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ചിലും സംഘര്‍ഷം
backup
December 21 2016 | 09:12 AM
തിരുവനന്തപുരം: ബി.ജെ.പിയുടെ കോട്ടയം കലക്റ്ററേറ്റ് മാര്‍ച്ചിനു പിന്നാലെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിലും സംഘര്‍ഷം. മാര്‍ച്ചിനിടെ പ്രവര്‍ത്തകര്‍ ബാരിക്കേഡ് തള്ളിമാറ്റി സെക്രട്ടറിയേറ്റ് വളപ്പിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതോടെയാണ് മാര്‍ച്ച് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. തുടര്‍ന്ന് പൊലിസ് ലാത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.
നഴ്സുമാരുടെ നിയമന നിരോധനം അവസാനിപ്പിക്കുക, പി.എസ്.സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് ഇന്ന് രാവിലെ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. സംഘര്‍ഷത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്കും പൊലിസുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."