ഓസോണ്‍ പാളിയില്‍ വിള്ളലുണ്ടാക്കുന്നത് ജേഴ്സി പശു!
അഹമ്മദാബാദ്: കാലാവസ്ഥാ വ്യതിയാനത്തിന്റെ മൂലകാരണം തേടി ലോകമെങ്ങുമുള്ള ശാസ്ത്രജ്ഞര്‍ ഗവേഷണം നടത്തുമ്പോള്‍ ഗുജറാത്തില്‍നിന്ന് ഒരു സംഘം ശാസ്ത്രജ്ഞര്‍ അതിനുത്തരം കണ്ടെത്തിയിരിക്കുന്നു.
ജാംനഗറിലെ ഗുജറാത്ത് ആയുര്‍വേദ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് കാലാവസ്ഥാ വ്യതിയാനത്തിനു കാരണമായ ഓസോണ്‍ പാളിയിലെ വിള്ളല്‍ ഉണ്ടാകുന്നത് എങ്ങിനെയെന്നു പഠനം നടത്തിയത്.
ഓസോണ്‍ പാളിയില്‍ വിള്ളലുണ്ടാക്കുന്നതിന്റെ ഒരു കാരണം ജേഴ്സി പശുക്കളാണെന്നാണ് ശാസ്ത്രജ്ഞരുടെ വാദം.
വലിയ, തടിച്ചുകൊഴുത്ത ജേഴ്സി പശുക്കള്‍ ദിവസം മുഴുവന്‍ ഭക്ഷണം കഴിക്കുന്നവയാണ്. അതിനാല്‍ തന്നെ ഇവ പുറത്തുവിടുന്ന ഏമ്പക്കം ഓസോണ്‍ പാളിയില്‍ വലിയ വിള്ളലുണ്ടാക്കുന്നതായാണ് പുതിയ കണ്ടെത്തല്‍. ഏമ്പക്കത്തിലൂടെ പുറത്തുവരുന്ന മീതേന്‍ ഗ്യാസ് ആണ് ഒസോണ്‍ പാളിയില്‍ ദ്വാരങ്ങള്‍ സൃഷ്ടിക്കുന്നത്.
എന്നാല്‍ ഇന്ത്യന്‍ പശുക്കള്‍ ആഗോള താപനത്തിനു കാരണമല്ലെന്നും അവര്‍ പറയുന്നു.
മാത്രമല്ല ജേഴ്സി പശുക്കളുടെ പാല് കുടിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്നും പഠനം പറയുന്നു. എന്നാല്‍ ഇന്ത്യന്‍ പശുക്കളുടെ പാല് ശരീരത്തിനു നല്ലതാണത്രേ, ഔഷധവും.
ജേഴ്സി പശുക്കളുടെ പാല് കുടിച്ചാല്‍ പ്രമേഹം, ഹൃദ്രോഗം, ഓട്ടിസം എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകളാണ് രോഗങ്ങള്‍ക്കു കാരണം.
എന്നാല്‍ മൈക്രോ നൂട്ടിനന്സ് അടങ്ങിയിട്ടുള്ള ഇന്ത്യന്‍ പശുവിന്റെ പാല് രോഗപ്രതിരോധ ശേഷി കൂട്ടുമെന്നും പഠനം പറയുന്നു.
ഡോ. ഹിതേഷ് ജനിയുടെ നേതൃത്വത്തില്‍ ഒരു സംഘം ശാസ്ത്രജ്ഞരാണ് ഓസോണ്‍ പാളിയില്‍ വിള്ളലുണ്ടാകുന്നതിനെപറ്റി പഠനം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."