ഇന്ത്യയുടെ 'നിര്‍ഭയ്' ക്രൂയിസ് മിസൈല്‍ പരീക്ഷണം നാലാം തവണയും പരാജയപ്പെട്ടു
ന്യൂഡല്‍ഹി: ആണവായുധം വഹിച്ച് ആയിരം കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാവുന്ന ക്രൂയിസ് മിസൈല്‍ പരീക്ഷണത്തില്‍ നാലാം തവണയും പരാജയം. ബുധനാഴ്ച നടത്തിയ പരീക്ഷണമാണ് പരാജയപ്പെട്ടത്. 2013 മാര്‍ച്ച് മുതല്‍ തുടര്‍ച്ചയായി പരീക്ഷണം തുടര്‍ന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.
ഒഡിഷയിലെ ഛണ്ഡിപുറിലാണ് ഈ സൂപ്പര്‍സോണിക് മിസൈലിന്റെ പരീക്ഷണം നടത്തിയത്. ബംഗാള്‍ ഉള്‍ക്കടല്‍ ഭാഗത്തേക്ക് വിക്ഷേപിച്ച മിസൈല്‍ അന്തരീക്ഷത്തിന്റെ പകുതിയിലേക്ക് എത്തിയപ്പോഴേക്കും തകര്‍ന്നുവീഴുകയായിരുന്നു.
2013 ല്‍ നടത്തിയ പരീക്ഷണം പൂര്‍ണമായും പരാജയമായിരുന്നു. എന്നാല്‍ 2014 ഒക്ടോബറില്‍ നടത്തിയ പരീക്ഷണം ഭാഗികമായി വിജയിച്ചു. പക്ഷെ, 2015 ഒക്ടോബറിലും ബുധനാഴ്ചയും നടത്തിയ പരീക്ഷണം അമ്പേ പരാജയപ്പെടുകയായിരുന്നു.
പാകിസ്താന്റെ ബാബുര്‍ എല്‍.എ.സി.എം എന്ന ആണവ വാഹിനി മിസൈലിന് ബദലായി ഇന്ത്യ നിര്‍മിക്കാന്‍ പദ്ധതിയിട്ടതാണ് നിര്‍ഭയ്. അന്തരീക്ഷത്തിലും കടലിലും ആയിരം കിലോമീറ്റര്‍ വരെ ദൂരത്തില്‍ സഞ്ചരിച്ച് ആണവ ആയുധം പ്രയോഗിക്കാനാവുന്ന തരത്തിലുള്ളതായിരുന്നു മിസൈല്‍ ഘടന. ഒരുപക്ഷെ, പരീക്ഷണം തുടരാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."