'കെട്ടിട നിര്‍മാണ സെസ് ബഹിഷ്കരിക്കും'
കോഴിക്കോട്: സംസ്ഥാനത്ത് കെട്ടിടനിര്‍മാണ സെസ് നിര്‍ണയിക്കുന്ന മാനദണ്ഡത്തില്‍ മാറ്റം വരുത്തിയതിനെതിരേ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കെട്ടിട നിര്‍മാണ സെസ് ബഹിഷ്കരിക്കുമെന്നും കേരള ബില്‍ഡിങ് ഓണേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കെട്ടിടങ്ങള്‍ക്ക് കാലോചിതമായ വാടക കിട്ടാതെയും കെട്ടിട നികുതി, റവന്യൂ നികുതി തുടങ്ങിയ നികുതികളാല്‍ പൊറുതിമുട്ടി പ്രയാസപ്പെടുന്ന കെട്ടിട ഉടമകളെ നിര്‍മാണ ക്ഷേമനിധിയുടെ പേരില്‍ അനാവശ്യമായി ചൂഷണം ചെയ്യുന്നതിനെതിരേ 2013ല്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു.
ഇതുസംബന്ധിച്ച് അന്തിമ വിധിയുണ്ടാകുന്നതുവരെ കേരളത്തിലെ കെട്ടിട ഉടമകള്‍ നിര്‍മാണ ക്ഷേമനിധി ബഹിഷ്കരിക്കാന്‍ തീരുമാനിച്ചതായി സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ഇല്യാസ് വടക്കന്‍, സെക്രട്ടറി തയ്യില്‍ ഹംസ, എ.എം ഹംസ, ചന്ദ്രന് മണാശേരി, പി. മുഹമ്മദ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."