HOME
DETAILS
MAL
ശങ്കര്‍റെഡ്ഡിയുടെ നിയമനത്തില്‍ വിധി നാളെ
backup
December 21 2016 | 19:12 PM
തിരുവനന്തപുരം: മാനദണ്ഡം പാലിക്കാതെ ശങ്കര്‍റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറാക്കിയെന്ന ഹരജിയില്‍ മൂന്നുദിവസത്തിനകം മുഴുവന്‍ രേഖകളും ഹാജരാക്കണമെന്നുള്ള വിജിലന്‍സ് പ്രത്യേക കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ രേഖകളും റിപ്പോര്‍ട്ടുകളും ഇന്നലെ കോടതിയില്‍ ഹാജരാക്കി. ഇവ വിശദമായി പരിശോധിച്ച് നാളെ വിധി പറയുമെന്ന് വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി ബദറുദ്ദീന്‍ കോടതിയെ അറിയിച്ചു. ശങ്കര്‍റെഡ്ഡിയെ ഡി.ജി.പിയാക്കിയതും വിജിലന്‍സ് ഡയറക്ടറാക്കിയതും ക്രമവിരുദ്ധമാണെന്ന് കാണിച്ച് തിരുവനന്തപുരം സ്വദേശി പായ്ച്ചിറ നവാസാണ് കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."