വരവില്‍ കവിഞ്ഞ സ്വത്ത്: ഡിവൈ.എസ്.പിയെ സസ്‌പെന്‍ഡ് ചെയ്തു
തിരുവനന്തപുരം: വരവില്‍ കവിഞ്ഞ് അനധികൃതമായി കോടികള്‍ സമ്പാദിച്ചുകൂട്ടിയ തൃശൂര്‍ റൂറല്‍ ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈ.എസ്.പി ബിജു കെ.സ്റ്റീഫനെ സര്‍വിസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ബിജുവിന്റെ ഓഫിസിലും വസതികളിലും റെയ്ഡ് നടത്തിയ വിജിലന്‍സ് അനധികൃത സ്വത്ത് കണ്ടെത്തിയിരുന്നു. വിജിലന്‍സ് മേധാവി ജേക്കബ് തോമസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര വകുപ്പാണ് ബിജുവിനെ സസ്‌പെന്‍ഡ് ചെയ്തത്. വിജിലന്‍സ് എറണാകുളം സ്‌പെഷല്‍ സെല്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ ബിജു കെ. സേവ്യറിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
സി.ഐയായിരുന്ന 2005 മുതലുള്ള കാലഘട്ടത്തിലെ ബിജുവിന്റെ സ്വത്തുവിവരങ്ങള്‍ ശേഖരിച്ചാണ് വിജിലന്‍സ് അനധികൃത സ്വത്തുക്കള്‍ കണ്ടെത്തിയത്. വിജിലന്‍സിന്റെ ആവശ്യപ്രകാരം കഴിഞ്ഞ ജൂലൈയില്‍ കോട്ടയം ഡിവൈ.എസ്.പി സ്ഥാനത്തു നിന്ന് ബിജുവിനെ നീക്കിയിരുന്നു. ഇതിനു പിന്നാലെ ഡിവൈ.എസ്.പി ഓഫിസിലും കോട്ടയം പൊലിസ് ക്ലബിലെ മുറിയിലും എറണാകുളം മുളന്തുരുത്തി കൈപ്പട്ടൂരിലെ പുതിയ വീട്ടിലും തറവാട്ട് വീട്ടിലും വിജിലന്‍സ് റെയ്ഡ് നടത്തി.
ഭൂമികള്‍ വാങ്ങിയതിന്റേതടക്കമുള്ള രേഖകളും ബാങ്ക് അക്കൗണ്ട് സംബന്ധിച്ച് വിവരങ്ങളും ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കൈപ്പട്ടൂരില്‍ 65 സെന്റ് സ്ഥലത്ത് കോടികള്‍ ചെലവിട്ടാണ് നാലുകെട്ട് മാതൃകയിലുള്ള ആഡംബര സൗധം പണിതുയര്‍ത്തിയത്. ബിജുവിന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളെക്കുറിച്ചും വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്. നേരത്തേ പാലായിലും ഡിവൈ.എസ്.പിയായിരുന്നു ബിജു കെ.സ്റ്റീഫന്‍.
ഡിവൈ.എസ്.പിമാരായ ബിജോ അലക്‌സാണ്ടര്‍, എച്ച്. ഹരികൃഷ്ണന്‍, ഡി. ദേവമനോഹര്‍ എന്നിവരും അനധികൃത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം നേരിടുന്നുണ്ട്. 2013ല്‍ ബിജുവിന് മുഖ്യമന്ത്രിയുടെ പൊലിസ് മെഡല്‍ ലഭിച്ചിരുന്നു. കുറ്റാന്വേഷണ മികവിന് രണ്ടുവട്ടം ബാഡ്ജ് ഒഫ് ഓണര്‍ ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."