സാമ്പത്തിക രംഗത്ത് ബ്രിട്ടനെ മറികടന്ന് ഇന്ത്യ മുന്നില്‍
ന്യൂഡല്‍ഹി: മൊത്തം ആഭ്യന്തര ഉല്‍പാദനത്തില്‍(ജി.ഡി.പി) ബ്രിട്ടനെ മറികടന്ന് ഇന്ത്യ ലോകത്തെ ആറാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി. 100 വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് സാമ്പത്തിക രംഗത്ത് ഇന്ത്യ ബ്രിട്ടനെ മറികടക്കുന്നത്.
യു. എസ്, ചൈന, ജപ്പാന്‍, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് ഇന്ത്യക്കു മുന്നിലുള്ളത്. ഫോറിന്‍ പോളിസി മാഗസിനാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇന്ത്യയുടെ അതിവേഗമുള്ള സാമ്പത്തിക വളര്‍ച്ചയും യൂറോപ്യന്‍ യൂനിയന്‍ വിടാനുള്ള തീരുമാനത്തിന് (ബ്രക്‌സിറ്റ്) ശേഷം ബ്രിട്ടന്റെ സമ്പദ്‌വ്യവസ്ഥയിലുണ്ടായ തകര്‍ച്ചയുമാണ് ഇന്ത്യയുടെ നേട്ടത്തിന് കാരണമായി മാഗസിന്‍ ചൂണ്ടിക്കാട്ടുന്നത്.
ഈ വര്‍ഷം ഫെബ്രുവരിയില്‍ ചൈനയെ മറികടന്ന് ഇന്ത്യ ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയെന്ന നേട്ടം കൈവരിച്ചിരുന്നു. ഈ സ്ഥാനം ഉടന്‍ നഷ്ടമാവില്ലെന്നും 2017 ല്‍ ജി.ഡി.പിയില്‍ 7.6 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നതിനാല്‍ ഇന്ത്യ സ്ഥാനം നിലനിര്‍ത്തുമെന്നും അന്താരാഷ്ട്ര നാണയ നിധിയും വ്യക്തമാക്കിയിരുന്നു.
ബ്രിട്ടന്‍ 2016 ല്‍ 1.8 ശതമാനവും 2017 ല്‍ 1.1 ശതമാനവും വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ലോകത്തിലെ ഏറ്റവും വേഗതയിലുള്ള സാമ്പത്തിക പുരോഗതിയാര്‍ജിക്കുന്ന രാജ്യമായി ചൈന മാറിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."