HOME
DETAILS

കള്ളപ്പണം വെളുപ്പിക്കല്‍ രാഷ്ട്രീയപാര്‍ട്ടികളുടെ മറവിലും

  
backup
December 21 2016 | 19:12 PM

%e0%b4%95%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a3%e0%b4%82-%e0%b4%b5%e0%b5%86%e0%b4%b3%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2-4

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികളെ ഉപയോഗിക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിലയിരുത്തല്‍. തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാതെയും പ്രവര്‍ത്തിക്കാതെയും അംഗീകൃത 'കടലാസ്' സംഘടനകളെ ഉപയോഗിച്ചാണ് കള്ളപ്പണം വെളുപ്പിക്കുന്നതെന്നാണ് കമ്മിഷന്‍ പറയുന്നത്. 2005 മുതല്‍ ഒരു തെരഞ്ഞെടുപ്പിലും മല്‍സരിക്കാതെയും ഭാരവാഹി തെരഞ്ഞെടുപ്പു നടത്താതെയുംനിര്‍ജ്ജീവമായ 200 ഓളം രാഷ്ട്രീയപാര്‍ട്ടികള്‍ ഇന്ത്യയിലുണ്ട്. ഇത്തരം പാര്‍ട്ടികളുടെ മുഴുവന്‍ സാമ്പത്തിക വിശദാംശങ്ങള്‍ ലഭിക്കാന്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ ഉടന്‍ കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡിന് (സി.ബി.ഡി.ടി) കത്തെഴുതും.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കനുസരിച്ച് രാജ്യത്ത് നിലവില്‍ ഏഴു ദേശീയകക്ഷികളും 58 സംസ്ഥാനപദവിയുള്ള കക്ഷികളും 1786 രജിസ്റ്റര്‍ ചെയ്യപ്പെട്ട അനംഗീകൃത കക്ഷികളും ഉണ്ട്. നിലവില്‍ രാഷ്ട്രീയപാര്‍ട്ടികളെ രജിസ്റ്റര്‍ ചെയ്യാനുള്ള അധികാരം കമ്മിഷന് ഉണ്ടെങ്കിലും അംഗീകാരം ലഭിച്ച ഒരുപാര്‍ട്ടിയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള അധികാരമില്ല.
ഇക്കാരണത്താലാണ് അവരുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാതെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കാന്‍ കമ്മിഷന്‍ നടപടി തുടങ്ങിയത്.
20,000നു താഴെയുള്ള സംഭാവനയാണെങ്കില്‍ പോലും അതു നല്‍കുന്നവരുടെ മുഴുവന്‍ വിവരങ്ങളും സൂക്ഷിക്കണമെന്ന് 2004ല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ കഴിഞ്ഞലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് 2,000 രൂപക്ക് മുകളില്‍ പേരു വെളിപ്പെടുത്താത്ത സംഭാവനകള്‍ ലഭിക്കുന്നത് തടയണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

സംഭാവന ലഭിച്ചത്
കൂടുതലും ബി.ജെ.പിക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് 20,000നു മുകളില്‍ കൂടുതല്‍ സംഭാവന ലഭിച്ചത് ബി.ജെ.പിക്ക്. 2015- 16 കാലത്ത് രാജ്യത്തെ ഏഴുദേശീയ പാര്‍ട്ടികള്‍ക്കു 20,000 രൂപയായി സംഭാവനയിനത്തില്‍ ലഭിച്ചതിന്റെ കണക്കാണിത്. ഇക്കാലയളവില്‍ ആകെ 102 കോടി രൂപയാണ് 20,000നു മുകളിലുള്ള തുകയായി ലഭിച്ചത്. ഇതില്‍ 76 കോടി രൂപയും ലഭിച്ചത് ബി.ജെ.പിക്കാണ്. മറ്റു ആറു ദേശീയപാര്‍ട്ടികള്‍ക്കും കൂടി ലഭിച്ചത് 26 കോടി രൂപമാത്രമാണ്.
ഇതിലെ മിക്കതിന്റെ ഉറവിടം അജ്ഞാതമാണെന്നും അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍) പുറത്തുവിട്ട കണക്കില്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 ഹസന്‍ നസ്‌റുല്ലയുടെ മൃതദേഹം കണ്ടെത്തി; ശരീരത്തില്‍ പ്രത്യക്ഷത്തിലുള്ള ഒരു പോറല്‍ പോലുമില്ലെന്ന് റിപ്പോര്‍ട്ട് 

International
  •  2 months ago
No Image

അന്‍വറിനെ കുടുക്കാന്‍ പണിതുടങ്ങി സി.പി.എം; പി.വി.ആര്‍ പാര്‍ക്കിലെ തടയണകള്‍ പൊളിക്കുന്നു

Kerala
  •  2 months ago
No Image

ഇടിമിന്നലോടു കൂടിയ ശക്തമായ മഴയും കാറ്റും;  കേരളത്തില്‍ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

മാമി തിരോധാനക്കേസില്‍ പി.വി അന്‍വര്‍ ഇന്ന് കോഴിക്കോട്ടെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും 

Kerala
  •  2 months ago
No Image

സി.പി.എം സമ്മേളനങ്ങളില്‍ പി.വി അന്‍വറും എ.ഡി.ജി.പിയും താരങ്ങള്‍; പ്രതിരോധിക്കാന്‍ നേതൃത്വം

Kerala
  •  2 months ago
No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago