ബക്കിങ്ഹാം കൊട്ടാര സുരക്ഷ ബ്രിട്ടണ് ശക്തമാക്കി
ലണ്ടണ്‍: ജര്‍മനിയിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടണ് ബക്കിങ്ഹാം കൊട്ടാരത്തിനുള്ള സുരക്ഷ ശക്തമാക്കി. ബര്‍ലിന്‍ ശൈലിയിലുള്ള അക്രമണത്തിന് സാധ്യത കണക്കിലെടുത്താണ് കൊട്ടാരത്തിന് ചുറ്റുമുള്ള സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. കൊട്ടാര സുരക്ഷാ ഉദ്യോഗസ്ഥര്‍ ചുമതല മാറുന്ന സമയങ്ങളില്‍ ബക്കിങ്ഹാം കൊട്ടാരത്തിന് സമീപമുള്ള റോഡുകള്‍ അടച്ചിടും. എല്ലാ ദിവസവും ചുമതല മാറുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ പരേഡ് ഉള്‍പ്പെടെയുള്ളവ കാണാന്‍ ആയിരക്കണക്കിന് സഞ്ചാരികളാണ് എത്താറ്. വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് കടുത്ത ജാഗ്രത പുലര്‍ത്തുന്നതെന്ന് ലണ്ടണ്‍ മെട്രോപോളിറ്റന്‍ പൊലിസ് സൂചിപ്പിച്ചു. സമീപത്തെ ഷോപ്പിംഗ് മാളിലും ദിനേന ആയിരക്കണക്കിന് സഞ്ചാരികളാണ് എത്തുന്നത്. ഇവിടെയും പൊലിസ് കനത്ത ജാഗ്രത പാലിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."