മെക്‌സിക്കോയില്‍ പടക്ക കമ്പോളത്തില്‍ തീപിടിത്തം: 31 പേര്‍ കൊല്ലപ്പെട്ടു
മെക്‌സിക്കോ: ടുള്‍ടെപെക് നഗരത്തിലെ സാന്‍ പബ്ലിറ്റോ പടക്ക കമ്പോളത്തിലുണ്ടായ തീപിടിത്തത്തില്‍ 31 പേര്‍ കൊല്ലപ്പെടുകയും 70 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
ഇന്നലെയാണ് സ്‌ഫോടനം ഉണ്ടായത്. മെക്‌സിക്കോ നഗരത്തില്‍ നിന്ന് 32 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന നഗരമാണ് ടുള്‍ടെപെക്. തീപിടിത്തത്തെ തുടര്‍ന്ന് എണ്ണമറ്റ പടക്കങ്ങള്‍ വായുവിലേക്ക് ഉയരുന്ന തീയും പുകയുംനിറഞ്ഞ വീഡിയോ ചിത്രങ്ങള്‍ ലോക മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ചു വരികയാണ്.
സംഭവം റിപ്പോര്‍ട്ട് ചെയ്ത ഉടന്‍ പൊലിസും പാരാമെഡിക്കല്‍ സംഘവും സ്ഥലത്ത്കുതിച്ചെത്തിയിരുന്നു. മേഖലയിലേക്ക് പൊതുജനം പ്രവേശിക്കരുതെന്നും റോഡുകളില്‍ തടസം സൃഷ്ടിക്കരുതെന്നുംഅധികൃതര്‍ ആവശ്യപ്പെട്ടു. തീപിടിത്തത്തില്‍ കുട്ടികളില്‍ ചിലര്‍ക്ക് 90 ശതമാനത്തില്‍ അധികം പൊള്ളലേറ്റതായി മെക്‌സിക്കോ സംസ്ഥാന ഗവര്‍ണര്‍ എരുവിയല്‍ അവില വ്യക്തമാക്കിയിരുന്നു. പൊള്ളലേറ്റ കുട്ടികളെ ടെക്‌സാസ്, ഗാല്‍വെസ്റ്റണ്‍ തുടങ്ങിയ അമേരിക്കന്‍ നഗരങ്ങളിലേക്ക് വിദഗ്ധ ചികിത്സക്കായി അയച്ചതായും അദ്ദേഹം വെളിപ്പെടുത്തി. മരിച്ചവരെല്ലാം പൂര്‍ണ്ണമായും കത്തിച്ചാമ്പലായതിനാല്‍ ഡി.എന്‍.എ പരിശോധന നടത്തി മൃതദേഹം തിരിച്ചറിയാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."