കേരള യൂനിവേഴ്‌സിറ്റി അറിയിപ്പുകള്‍- 22-12-2016
സൂക്ഷ്മപരിശോധന
ജനുവരിയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.എ പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് ഓണ്‍ലൈനായും ഓഫ്‌ലൈനായും അപേക്ഷിച്ചവര്‍ ഹാള്‍ടിക്കറ്റും തിരിച്ചറിയല്‍ രേഖയുമായി ഡിസംബര്‍ 26 മുതല്‍ 2017 ജനുവരി ഏഴ് വരെയുള്ള പ്രവൃത്തി ദിനങ്ങളില്‍ വൈകുന്നേരം മൂന്ന് മണിമുതല്‍ അഞ്ച് വരെയുള്ള സമയങ്ങളില്‍ ഇ.ജെ ഢ സെക്ഷനില്‍ ഹാജരാകണം.
എം.എഫ്.എ പരീക്ഷ
2017 ജനുവരി മൂന്നിന് തുടങ്ങുന്ന മൂന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ് പരീക്ഷക്ക് പിഴകൂടാതെ ഡിസംബര്‍ 24 (50 രൂപ പിഴയോടെ ഡിസംബര്‍ 26, 250 രൂപ പിഴയോടെ ഡിസംബര്‍ 28) വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃേെശ്യ.മര.ശി) ലഭിക്കും.
അക്കാദമിക് കലണ്ടര്‍
ആറാം സെമസ്റ്റര്‍ ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം സി.ബി.സി.എസ്.എസ് ക്ലാസുകള്‍ ഡിസംബര്‍ 21ന് തുടങ്ങും. ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം സി.ബി.സി.എസ്.എസ് രണ്ടാം സെമസ്റ്റര്‍ (2016 അഡ്മിഷന്‍), നാലാം സെമസ്റ്റര്‍ (2015 അഡ്മിഷന്‍), ആറാം സെമസ്റ്റര്‍ (2014 അഡ്മിഷന്‍) കോഴ്‌സുകളുടെ അക്കാദമിക് കലണ്ടര്‍ വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃേെശ്യ.മര.ശി) ലഭിക്കും.
പരീക്ഷാഫലം
വിദൂരവിദ്യാഭ്യാസ വിഭാഗം ജൂണില്‍ നടത്തിയ അവസാന വര്‍ഷ ബി.എസ്‌സി കംപ്യൂട്ടര്‍ സയന്‍സ്, ബി.സി.എ (2013 മുതലുള്ള അഡ്മിഷന്‍ - പുതിയ സ്‌കീം ആന്‍ഡ് 2013 ന് മുമ്പുളള അഡ്മിഷന്‍, പഴയ സ്‌കീം) റഗുലര്‍ ആന്‍ഡ് സപ്ലിമെന്ററി പരീക്ഷാഫലം വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃേെശ്യ.മര.ശി) ലഭിക്കും.
പുനര്‍മൂല്യനിര്‍ണയം
ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.കോം (സി.ബി.സി.എസ് - 2014 റഗുലര്‍, 2013 ഇംപ്രൂവ്‌മെന്റ് ആന്‍ഡ് സപ്ലിമെന്ററി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2017 ജനുവരി 13 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
മത്സരഫലം
കാര്യവട്ടം അറബിക് പഠനവകുപ്പ് അന്താരാഷ്ട്ര അറബി ഭാഷാദിനത്തോടനുബന്ധിച്ച് നടത്തിയ ദേശീയ അറബിക് കാലിഗ്രാഫി മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു. മലപ്പുറം ജാമിഅ: അല്‍ഹിന്ദ് അല്‍ ഇസ്‌ലാമിയ വിദ്യാര്‍ഥികളായ മിര്‍സാബ്, ഹംന അഫ്ഹം എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. തൃശൂര്‍ ചാമക്കാല നഹ്ജുര്‍ റശംദ് അറബിക് കോളജിലെ സാദിഖ് എം മൂന്നാം സ്ഥാനം നേടി. സമ്മാനം ഫെബ്രുവരിയില്‍ തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര സെമിനാറില്‍ വിതരണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."