HOME
DETAILS
MAL
മാപ്പു ചോദിച്ച് സഞ്ജുവിന്റെ കത്ത്; കടുത്ത നടപടിയില്‍ നിന്നും കെ.സി.എ പിന്മാറുന്നു
backup
December 21 2016 | 19:12 PM
തിരുവനന്തപുരം: പിഴവിന് ക്ഷമ ചോദിച്ച് കത്തെഴുതിയ ക്രിക്കറ്റ് താരം സഞ്ജു സാംസണെതിരേ കടുത്ത നടപടി ഉണ്ടായേക്കില്ല. മോശം പെരുമാറ്റമടക്കമുള്ള ആരോപണങ്ങളില്‍ മാപ്പുപറഞ്ഞ് സഞ്ജു രംഗത്തെത്തിയതോടെയാണ് കടുത്ത നടപടിയില്‍ നിന്നും കേരള ക്രിക്കറ്റ് അസോസിയേഷന് പിന്മാറുന്നത്. മാപ്പുപറഞ്ഞു കൊണ്ട് സഞ്ജു കെ.സി.എയ്ക്കു കത്തെഴുതി. കരിയറില്‍ ആദ്യമായുണ്ടായ പിഴവ് ക്ഷമിക്കണമെന്നാണ് സഞ്ജു കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സഞ്ജുവിനെതിരേയുള്ള നടപടി തീരുമാനിക്കാന്‍ കെ.സി.എ അച്ചടക്ക സമിതി ഇന്ന് യോഗം ചേരും. നിലവില്‍ കേരള രഞ്ജി ടീമംഗമായ സഞ്ജു അച്ചടക്ക ലംഘനം നടത്തിയെന്നാണ് ആരോപണം ഉയര്‍ന്നത്.
ഇക്കാര്യം അന്വേഷിക്കാന്‍ കെ.സി.എ ടി.ആര് ബാലകൃഷ്ണന് അധ്യക്ഷനായ നാലംഗ സമിതിയെ നിയോഗിച്ചിരുന്നു. എസ് രമേശ്, പി രംഗനാഥന്, ശ്രീജിത്ത് എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."