ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ റോഡ് പണി തടഞ്ഞു
വണ്ടൂര്‍: മഞ്ചേരി റോഡിലെ നാലുവരിപ്പാതയുടെ ടാറിങ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ നേൃത്വത്തില്‍ തടഞ്ഞു. നാലു കോടി രൂപ ചിലവില്‍ നവീകരിക്കുന്ന റോഡില്‍ എസ്റ്റിമേറ്റില്‍ പറഞ്ഞ രീതിയിലുള്ള ജോലികളല്ല നടക്കുന്നതെന്നും ഓവുചാലുകളും പാതയോര നടപ്പാതകളും ശരിയായ വിധത്തില്‍ നിര്‍മിച്ചിട്ടില്ലെന്നുമാരോപിച്ചായിരുന്നു പ്രതിഷേധം.
ഈ സമയം സ്ഥലത്തുണ്ടായിരുന്ന അസിസ്റ്റന്റ് എന്‍ജിനിയര്‍ വി. ശ്രീരാജുമായുണ്ടായ വാക്കേറ്റം സംഘര്‍ഷത്തിന്റെ വക്കിലെത്തി. വിവരാവകാശ പ്രകാരവും അല്ലാതെയും റോഡുപണിയുടെ എസ്റ്റിമേറ്റ് ആവശ്യപ്പെട്ടു മാസങ്ങളായെങ്കിലും ഇതുവരെ അതുനല്‍കാന്‍ അധികൃതര്‍ തയാറായിട്ടില്ലെന്നും ഇവര്‍ ആരോപിച്ചു.
എന്നാല്‍, എസ്റ്റിമേറ്റില്‍ പറഞ്ഞതു പ്രകാരമുള്ള പണികള്‍തന്നെയാണ് തങ്ങള്‍ നടത്തുന്നതെന്നും ഒരു കോടിരൂപ ഓവുചാല്‍ നിര്‍മാണത്തിനായി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നും അതു പാസാകുന്ന മുറയ്ക്കു പണിയാരംഭിക്കുമെന്നും പൊതുമരാമത്ത് അസിസ്റ്റന്റ് എന്‍ജിനിയര്‍ പറഞ്ഞു. എസ്.ഐ ചി. ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലിസ് സ്ഥലത്തെത്തിയെങ്കിലും പ്രശ്‌ന പരിഹാരത്തിനു സാധിക്കാത്തതു കാരണം പണി നിര്‍ത്തിവച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."