മുക്കട്ടയിലെ ഹോമിയോ ആശുപത്രി വല്ലപ്പുഴയിലേക്ക് മാറ്റാന്‍ തീരുമാനം
നിലമ്പൂര്‍: വര്‍ഷങ്ങളായി മുക്കട്ടയിലെ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ഗവ. ഹോമിയോ ആശുപത്രി വല്ലപ്പുഴയിലേക്കു മാറ്റാന്‍ തീരുമാനമായി. നഗരസഭാ ചെയര്‍പേഴ്സണ്‍ പത്മിനി ഗോപിനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയുടെ യോഗത്തിലാണ് തീരുമാനം.
കാലപ്പഴക്കംകൊണ്ട് സുരക്ഷിതമല്ലാത്ത കെട്ടിടം മാറി വല്ലപ്പുഴയിലെ മറ്റൊരു വാടകക്കെട്ടിടത്തിലേക്കാണ് തല്ക്കാലം മാറ്റം. ആശുപത്രിക്കു സ്വന്തമായി കെട്ടിടം പണിയുന്നതിന് അനുയോജ്യമായ പത്ത് സെന്റില്‍ കുറയാത്ത സ്ഥലം ഏറ്റെടുത്ത് നല്കിയാല് സര്‍ക്കാര്‍ സ്ഥിരമായി കെട്ടിടം നിര്‍മിച്ച് കിടത്തിച്ചികിത്സ ഉള്‍പ്പെടെ ലഭ്യമാക്കുമെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ അറിയിച്ചു. ആശുപത്രിയിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ നഗരസഭ ഫണ്ടുപയോഗിച്ച് വാങ്ങാനും തീരുമാനമായി. എച്ച്.എം.സി അംഗങ്ങളായ എ. ഗോപിനാഥ്, പാലോളി മെഹബൂബ്, ഷേര്‍ളി മോള്, പി.എം ബഷീര്‍, ബിനോയ് പാട്ടത്തില്‍, ഡോ. മഞ്ജു എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."