HOME
DETAILS
MAL
വേനല്‍: ജലക്ഷാമം മുന്നില്‍കണ്ട് എടക്കരയില്‍ പണിതത് 16 തടയണകള്‍
backup
December 22 2016 | 00:12 AM
എടക്കര: രൂക്ഷമായ ജലക്ഷാമം മുന്നില്‍കണ്ട് എടക്കര പഞ്ചായത്തില്‍ പണിതീര്‍ത്തത് 16 തടയണകള്‍. ഹരിതകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇവ നടപ്പിലാക്കിയത്. കഴിഞ്ഞ വേനലില്‍ കടുത്ത കുടിവെള്ള ക്ഷാമവും കര്‍ഷിക മേഖലയില്‍ കനത്ത നാശവും ഇവിടങ്ങളില്‍ ബാധിച്ചിരിന്നു.
ഇത്തവണ ഇതെല്ലാം മുന്നില്‍കണ്ടാണ് പുന്നപ്പുഴ, പാണ്ടിപ്പുഴ, കലക്കന്പ്പുഴ എന്നീ പുഴകള്‍ക്കു കുറുകെ വിവിധയിടങ്ങളില്‍ തടയണ പണിതത്. കൂടാതെ പഞ്ചായത്തിലെ വിവിധ കുളങ്ങള്‍ ശുചീകരിച്ച് ഉപയോഗയോഗ്യമാക്കുകയും മഴയെ ഉപയോഗപ്പെടുത്തി കിണര്‍ റീചാര്‍ജിങ്, മഴപ്പൊലിമ പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്തു.
തൊഴിലുറപ്പ് അംഗങ്ങള്‍, ട്രോമാകെയര്‍ യൂനിറ്റ്, എടക്കര, പാലേമാട് സ്കൂളുകളിലെ എന്‍.എസ്.എസ് യൂനിറ്റ് എന്നിവരുടെ സഹായത്തോടെയാണ് പ്രവൃത്തി നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."