ചാലിയാറിനെ മാലിന്യ മുക്തമാക്കാന്‍ ഗ്രാമപഞ്ചായത്തുകള്‍ കൈകോര്‍ക്കുന്നു
മലപ്പുറം: ചാലിയാര്‍ പുഴയെ മാലിന്യമുക്തമാക്കാന്‍ നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ആറ് ഗ്രാമപഞ്ചായത്തുകള്‍ കൈക്കോര്‍ക്കുന്നു. എടക്കര, മൂത്തേടം, ചാലിയാര്‍, പോത്തുകല്‍, ചുങ്കത്തറ, വഴിക്കടവ് തുടങ്ങിയ പഞ്ചായത്തുകളാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്.
ബഹുജന പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയില്‍ വിദ്യാര്‍ഥികളും സന്നദ്ധ സംഘടനകളും സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കാളികളാകും. ശീലങ്ങള്‍ മാറ്റുക എന്ന തത്വത്തിലൂന്നിയുള്ള പ്രവര്‍ത്തനങ്ങാളാണ നടപ്പിലാക്കുക. പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ അമിത് മീണയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ യോഗം ചേര്‍ന്നു. ശുചിത്വമുള്ള ആദ്യ ബ്ലോക്ക് പഞ്ചായത്തായി മാറാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ ഭാഗമായി നടക്കണമെന്ന് കലക്ടര്‍ പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി ചാലിയാര്‍ നീര്‍ത്തട പ്രദേശത്തെ മുഴുവന്‍ ജലസ്രോതസുകളും റീചാര്‍ജ് ചെയ്യും. പൊതു കക്കൂസുകള്‍ നിര്‍മിക്കും. ഉറവിട മാലിന്യ സംസ്‌കരണം, വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാനുകള്‍, കമ്പോസ്റ്റിങ് എന്നിവ വ്യാപകമാക്കും. ജൈവ കൃഷി പ്രോത്സാഹിപ്പിക്കും.
യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി സുഗതന്‍, വൈസ് പ്രസിഡന്റ് സജിത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കരുണാകരന്‍ പിള്ള, സ്വപ്ന, ഇ.എ സുകു, എ.ഡി.സി ജനറല്‍ പ്രീതി മേനോന്‍, ജില്ലാ ട്രൈബല്‍ ഓഫിസര്‍ സി. കൃഷ്ണന്‍, പ്രോഗ്രാം കോഡിനേറ്റര്‍ സുനില്‍ കാരോട് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."