പഞ്ചായത്ത് നീന്തല്‍ക്കുളം നിര്‍മാണം റവന്യൂ അധികൃതര്‍ തടഞ്ഞു
വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് 2016-17 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ നീന്തല്‍ക്കുളം നിര്‍മാണം റവന്യൂ അധികൃതര്‍ തടഞ്ഞു. ജില്ലാ കലക്ടര്‍ക്കു ലഭിച്ച പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വേങ്ങര വില്ലേജ് ഓഫിസര്‍ സ്ഥലത്തെത്തി പ്രവൃത്തി നിര്‍ത്തിവയ്ക്കാന്‍ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടത്. വലിയോറപ്പാടത്ത് പാലശേരിമാടിനു സമീപത്താണ് 2.75 കോടി രൂപ ചെലവില്‍ ഒരേക്കര്‍ മൂന്ന് സെന്റ് സ്ഥലത്ത് നീന്തല്‍കുളം നിര്‍മിക്കുന്നത്.
സ്വകാര്യവ്യക്തി പഞ്ചായത്തിനു സൗജന്യമായി വിട്ടുനല്‍കിയ സ്ഥലത്താണ് നിര്‍മാണം. അറുപത് സെന്റില്‍ അന്താരാഷ്ട്ര നിലവാരമുള്ള നീന്തല്‍കുളവും, നാല്‍പതു സെന്റില്‍ കൃഷിക്കാര്‍ക്ക് സൗജന്യ ജലസേചനവും നല്‍കുന്നതാണ് പദ്ധതി.
പഞ്ചായത്ത് പ്രസിഡന്റ് വി.കെ കുഞ്ഞാലന്‍ കുട്ടി നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച അപേക്ഷകളെ തുടര്‍ന്നാണ് വലിയോറപാടത്ത് കര്‍ഷകര്‍ക്ക് സൗജന്യ ജലസേചന സൗകര്യം ഒരുക്കുന്നത്.
മാത്രമല്ല, എസ്.എസ്.എല്‍.സി കഴിയുന്ന വിദ്യാര്‍ഥികള്‍ക്ക് നീന്തല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് കുളവും പഞ്ചായത്ത് പരിധിയില്ല. ഇരുപ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായാണ് തമിഴ്‌നാട് കര്‍ഷകരുടെ പദ്ധതി രൂപത്തില്‍ വലിയോറ പാടത്ത് പദ്ധതി നടപ്പിലാക്കാന്‍ തീരുമാനമായത്. ഇതിനായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹായമുള്‍പ്പടെ വിവിധ ഫണ്ടുകള്‍ ഉള്‍പ്പെടുത്തി യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കുന്നതെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."