പറമ്പത്ത് കാവ് സംരക്ഷിക്കും: എം.എല്‍.എ
വളാഞ്ചേരി: പൗരാണികത ഏറെ നിലനില്‍ക്കുന്ന ഇരിമ്പിളിയം പറമ്പത്തകാവ് ഭഗവതി ക്ഷേത്രം സംരക്ഷിക്കാന്‍ ആവശ്യമായ ശ്രമം നടത്തുമെന്ന് കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ പറഞ്ഞു. ക്ഷേത്രം സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലപ്പഴക്കം ഏറെയുള്ള മണ്‍രൂപങ്ങള്‍ ക്ഷേത്രത്തില്‍ നിന്നു കണ്ടെത്തിയ സാഹചര്യത്തിലാണ് എം.എല്‍.എ പറമ്പത്ത് കാവ് ഭഗവതിക്ഷേത്രം സന്ദര്‍ശിക്കാനെത്തിയത്. പുരാതനവും ചരിത്രപരവുമായ കാവും അമ്പലവുമാണ് ഇവിടെ സ്ഥിതി ചെയ്യുന്നത്. വിശ്വാസപരമായ അനുഷ്ഠാനങ്ങള്‍ നടത്തി വരുന്ന പ്രദേശമായതുകൊണ്ട് തന്നെ ഇത് സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. പുരാവസ്തുവകുപ്പിനെയും കാലിക്കറ്റ് സര്‍വകലാശാലയിലെ ഹിസ്റ്ററി വിഭാഗത്തെയും ബന്ധപ്പെടുത്തി എത്രത്തോളം പഴക്കമുണ്ടെന്ന് പരിശോധിക്കാനുള്ള ശ്രമം നടത്തും. ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ ഇതിനായി പ്രൊജക്ടുകള്‍ തയാറാക്കുന്ന പ്രവര്‍ത്തികള്‍ ആരംഭിച്ചിട്ടുണ്ട്. കാവ് സംരക്ഷിക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. പുരാതനക്ഷേത്രമായ പറമ്പത്ത്കാവ് സംരക്ഷിക്കാന്‍ കഴിയുന്നതൊക്കെ ചെയ്യുമെന്നും തങ്ങള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."