HOME
DETAILS
MAL
ബസ് വെയ്റ്റിങ് ഷെഡ് പൊളിച്ചുനീക്കാനുള്ള ശ്രമത്തിനെതിരേ പ്രതിഷേധം
backup
December 22 2016 | 00:12 AM
നിലമ്പൂര്‍: താഴെ ചന്തക്കുന്നിലെ ബസ് വെയ്റ്റിങ് ഷെഡ് പൊളിച്ചുനീക്കാനുള്ള നിലമ്പൂര്‍ നഗരസഭയുടെ തീരുമാനത്തിനെതിരേ ഡി.വൈ.എഫ്.ഐ നിലമ്പൂര്‍ മുനിസിപ്പല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ജനകീയ ഒപ്പുശേഖരണം നടത്തി. ബസ് കാത്തിരിപ്പുകേന്ദ്രം സംരക്ഷിക്കുന്നതിന്റെ ആദ്യപടിയായാണ് ഒപ്പു ശേഖരണം നടത്തിയത്.
നഗരസഭാ പ്രതിപക്ഷ നേതാവ് എന്‍. വേലുക്കുട്ടി ഉദ്ഘാടനം ചെയ്തു. കുഞ്ഞുട്ടിമാന്‍, നഗരസഭാംഗങ്ങളായ അരുമ ജയകൃഷ്ണന്, മുസ്തഫ കളത്തുംപടിക്കല്‍, മാട്ടുമ്മല്‍ സലീം, എന്‍. ചന്ദ്രമോഹന്, ഇസ്മാഈല്‍ എരഞ്ഞിക്കല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."