HOME
DETAILS

മഞ്ചേരിയില്‍ രണ്ടാഴ്ചയ്ക്കിടെ മൂന്നുതവണ ഗതാഗത പരിഷ്‌കാരം; നട്ടംതിരിഞ്ഞ് യാത്രക്കാര്‍

  
backup
December 22 2016 | 00:12 AM

%e0%b4%ae%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%b4%e0%b5%8d%e0%b4%9a%e0%b4%af%e0%b5%8d

 

മഞ്ചേരി: മഞ്ചേരിയില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ നടന്നതു മൂന്നു ഗതാഗത പരിഷ്‌കാരങ്ങള്‍. ഇതുമൂലം സാധാരണ ജനങ്ങള്‍ നട്ടംതിരിയുന്ന അവസ്ഥയിലാണിപ്പോള്‍. നഗരത്തിലെത്തുന്ന രോഗികള്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിനു യാത്രക്കാരാണ് അടിക്കടിയുള്ള ഗതാഗത പരിഷ്‌കാരത്തില്‍ പ്രതിസന്ധിയിലായിരിക്കുന്നത്.
സെപ്റ്റംബര്‍ 20നു ചേര്‍ന്ന ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റി തീരുമാന പ്രകാരം പെരിന്തല്‍മണ്ണ, മലപ്പുറം ഭാഗത്തുനിന്നു മഞ്ചേരിയില്‍ വന്നുപോകേണ്ട ബസുകള്‍ കച്ചേരിപ്പടി സ്റ്റാന്‍ഡില്‍ ആളെയിറക്കി തിരിച്ച് സര്‍വിസ് നടത്തണമെന്നതായിരുന്നു തീരുമാനം. എന്നാല്‍, റഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനത്തിനെതിരേ ഒരു വിഭാഗം ഹൈക്കോടതിയെ സമീപ്പിക്കുകയും സ്റ്റേ സമ്പാദിക്കുകയും ചെയ്തു. ഇതിനു ശേഷമാണ് തുടരെ മാറ്റങ്ങള്‍ ഉണ്ടായത്.
ഇതിനിടെ റഗുലേറ്ററി കമ്മിറ്റിയുടെ മറ്റു തീരുമാനങ്ങള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം വീണ്ടും കോടതിയെ സമീപ്പിച്ചതിനെ തുടര്‍ന്നു നഗരത്തിലെ ഗതാഗത ക്രമീകരണത്തില്‍ വീണ്ടും മാറ്റങ്ങള്‍ വരുത്തുകയായിരുന്നു. എന്നാല്‍, ഇതിനെതരേ വ്യാപാരികള്‍ രംഗത്തുവന്നു. ബസുകള്‍ നഗരത്തില്‍ പ്രവേശിക്കുന്നതു തടയുന്നതിലൂടെ മഞ്ചേരി നഗരത്തെ തകര്‍ക്കുകയും മെഡിക്കല്‍ കോളജിലെത്തുന്ന രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു കടുത്ത ദുരിതം വിതയ്ക്കുകയും ചെയ്യുകയാണെന്നു ചൂണ്ടിക്കാട്ടി വ്യാപാരികള്‍ രംഗത്തുവന്നതോടെ മഞ്ചേരി സി.ഐ ബിജുവിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തുകയും ഒടുവില്‍ മലപ്പുറം, പെരിന്തല്‍മണ്ണ ബസുകള്‍ മലപ്പുറം റോഡുവഴി പോകുന്നതിന് അനുമനതി നല്‍കുകയും ചെയ്തു.
എന്നാല്‍, കഴിഞ്ഞ തിങ്കളാഴ്ച വീണ്ടും കോടതിയുടെ ഇടപെടലുണ്ടാകുകയും മലപ്പുറം, തിരൂര്‍, പെരിന്തല്‍മണ്ണ ബസുകള്‍ ഐ.ജി.ബി.ടി തുറക്കല്‍, ഗവ ഗേള്‍സ് സ്‌കൂള്‍, സെന്‍ട്രല്‍ ജങ്ഷന്‍വഴി എസ്.എച്ച്. ബി.ടി സ്റ്റാന്‍ഡില്‍ പ്രവേശിക്കുന്ന രീതി നടപ്പാക്കുകയുമായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago
No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago
No Image

സഹകരണം ശക്തമാക്കും; ഇന്ത്യയും-സഊദിയും സഹകരണ കൗണ്‍സില്‍ രൂപികരിച്ചു

Saudi-arabia
  •  a month ago
No Image

മുബൈ എയർപോർട്ടിലെ ബോംബ് ഭീഷണി; വിശദ അന്വേഷണവുമായി പൊലിസ്

National
  •  a month ago
No Image

കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി 

Kerala
  •  a month ago
No Image

കോഴിക്കോട്; ചൂതാട്ട മാഫിയ സംഘത്തിന്‍റെ ഭീഷണിയിൽ ജീവനൊടുക്കി യുവാവ്

Kerala
  •  a month ago
No Image

'ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍' സന്ദര്‍ശകരുടെ എണ്ണം 3 ദശലക്ഷം കടന്നു

uae
  •  a month ago
No Image

ആന എഴുന്നള്ളിപ്പിൽ സുപ്രധാന മാർഗ നിർദേശവുമായി ഹൈക്കോടതി; 'ആനകളെ തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'

Kerala
  •  a month ago