ഡിജിറ്റല്‍ മലപ്പുറം: ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്കി
മലപ്പുറം: ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്തുന്നതിനു സിവില്‍ സ്റ്റേഷനിലെ ഓഫിസ് മേധാവികള്‍ക്കും ജീവനക്കാര്‍ക്കും അക്ഷയയുടെ നേതൃത്വത്തില്‍ പരിശീലനം നല്കി. ജില്ലാ ഭരണകൂടം മുന്‍കൈയെടുത്ത് നടപ്പാക്കുന്ന 'എന്റെ മലപ്പുറം, ഡിജിറ്റല്‍ മലപ്പുറം' പദ്ധതിയുടെ ഭാഗമായാണ് പരിശീലനം.
ഡിജിറ്റല്‍ പണമിടപാട് മാര്‍ഗങ്ങളായ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍, പോയിന്റ് ഓഫ് സെയില്‍, ജി.എസ്.എം മൊബൈല്‍ ഫോണ്‍ വഴിയുള്ള യു.എസ്.എസ്.ഡി, ആധാര്‍ അടിസ്ഥാനമാക്കിയുള്ള പെയ്മെന്റ് സംവിധാനം, സ്മാര്‍ട്ട് ഫോണ്‍ ആപ് വഴിയുള്ള യു.പി.ഐ, ഇ-വാലറ്റ്, നെറ്റ് ബാങ്കിങ് തുടങ്ങിയവയില്‍ പ്രായോഗിക പരിശീലനം നല്കി.
ജില്ലാപഞ്ചായത്ത് സമ്മേളന ഹാളില്‍ നടന്ന പരിപാടി ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ.ഒ അരുണിന്റെ അധ്യക്ഷതയില്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷന്‍ ഉമ്മര്‍ അറക്കല്‍, അക്ഷയ ജില്ലാ പ്രൊജക്ട് മാനേജര്‍ തനൂജ്, ജില്ലാ കോഡിനേറ്റര്‍ നിയാസ് പുല്‍പ്പാടന്‍, പ്രൊജക്ട് അസിസ്റ്റന്റ് എ.പി സാദിഖ് അലി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."