ടി. സിദ്ദീഖ് ഡി.സി.സി പ്രസിഡന്റായി ചുമതലയേറ്റു
കോഴിക്കോട്: കോഴിക്കോട് ഡി.സി.സി പ്രസിഡന്റായി അഡ്വ. ടി.സിദ്ദീഖ് ചുമതലയേറ്റു. രാജീവ്ഗാന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുന്‍ ഡി.സി.സി പ്രസിഡന്റ് കെ.സി അബു ചുമതല കൈമാറി. കെ.സി അബുവിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ ഉദ്ഘാടനം ചെയ്തു. പുതിയ തലമുറയ്ക്ക് ചുമതല കൈമാറുമ്പോള്‍ പഴയ തലമുറയിലുള്ളവരുടെ സഹകരണവും അഭിപ്രായവും യോജിപ്പിച്ച് കൊണ്ടുപോകുക എന്ന ഉത്തരവാദിത്തമാണ് സിദ്ദിഖില്‍ അര്‍പ്പിച്ചിരിക്കുന്നതെന്ന് വി.എം സുധീരന്‍ പറഞ്ഞു. എല്ലാ വിഭാഗത്തില്‍പ്പെട്ട പ്രവര്‍ത്തകരെയും ഒറ്റക്കെട്ടായി കൊണ്ടുപോകുമെന്ന് അഡ്വ. ടി സിദ്ദിഖ് പറഞ്ഞു.
സ്വാതന്ത്ര്യ സമര സേനാനി പി വാസു, മുന്‍ മന്ത്രിമാരായ എം കമലം, അഡ്വ. എം.ടി പത്മ, എ.ഐ.സി.സി അംഗം പി.വി ഗംഗാധരന്‍, കടമേരി ബാലകൃഷ്ണന്‍, കെ.പി.സി.സി നിര്‍വാഹക സമിതി അംഗങ്ങളായ കെ രാമചന്ദ്രന്‍, അഡ്വ. പി.എം നിയാസ്, വി.ടി സുരേന്ദ്രന്‍, കെ.പി ബാബു, പി.കെ മാമുക്കോയ, മദ്യനിരോധന സമിതി നേതാക്കളായ പ്രൊഫ. സി രവീന്ദ്രനും പ്രൊഫ. ഒ.ജെ ചിന്നമ്മയും അടങ്ങിയ സാംസ്‌കാരിക പ്രവര്‍ത്തകരും എത്തിയിരുന്നു.
ചടങ്ങില്‍ എം.പിമാരായ എം.കെ രാഘവന്‍, എം.ഐ ഷാനവാസ്, കെ. പി.സി.സി ജനറല്‍ സെക്രട്ടറിമാരായ സുമ ബാലകൃഷ്ണന്‍, അഡ്വ. പി.എം സുരേഷ്ബാബു, എന്‍ സുബ്രഹ്മണ്യന്‍, കെ.പി അനില്‍കുമാര്‍, സെക്രട്ടറിമാരായ അഡ്വ. കെ പ്രവീണ്‍കുമാര്‍, അഡ്വ. കെ ജയന്ത്, എം കമലം, മുന്‍ ഡി.സി.സി പ്രസിഡന്റുമാരായ അഡ്വ. പി ശങ്കരന്‍, അഡ്വ. എം വീരാന്‍കുട്ടി സംസാരിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. പ്രമോദ് കക്കട്ടില്‍ സ്വഗതവും പി.എം അബ്ദുറഹ്മാന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."