പരാതിക്കാര്‍ ഹാജരാകാതിരിക്കുന്ന പ്രവണത വര്‍ധിക്കുന്നു: വനിതാ കമ്മീഷന്
കോഴിക്കോട്്്്: വനിതാ കമ്മിഷനില്‍ പരാതി നല്കിയവര് അദാലത്തിന് ഹാജരാകാതിരിക്കുന്ന പ്രവണത വര്ധിക്കുന്നുവെന്ന്്് വനിതാ കമ്മിഷന് അംഗം നൂര്‍ബിന റഷീദ്. ഇത് ശരിയല്ലെന്നും രണ്ടാം തവണയും പരാതിക്കാര്‍ ഹാജരായില്ലെങ്കില്‍ പരാതി തള്ളുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇന്നലെ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന മെഗാ അദാലത്തില്‍ ഡോക്ടറെ കാണാന്‍ വിളിച്ച ഓണ്‍ലൈന്‍ ടാക്സി തട്ടിക്കൊണ്ടു പോയതായി അഭിഭാഷക പരാതി നല്കി. ഒക്ടോബര്‍ 25ന് വൈകീട്ട്, പത്തുമാസം പ്രായമായ മകനെ ഡോക്ടറെ കാണിക്കാനായാണ് മാംഗോ കാബ് ടാക്സി വിളിച്ചത്. ഡോക്ടറെ കണ്ടിറങ്ങി ടാക്സി ഡ്രൈവറുടെ നമ്പറില്‍ വിളിച്ചപ്പോള്‍ മറ്റൊരാള്‍ ഫോണ്‍ തട്ടിയെടുത്ത്, ടാക്സി യൂനിയന്‍ തൊഴിലാളികളാണെന്നും കള്ള ടാക്സി ആയതിനാല്‍ പിടിച്ചെടുത്ത് കൊണ്ടുപോവുകയാണെന്നും വേറെ ടാക്സി വിളിച്ചോളൂ എന്നും ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു. എന്നാല്‍ ടാക്സി തൊഴിലാളി യൂനിയന്‍ പ്രതിനിധികള്‍ ഹാജരാകാത്തതിനാല്‍ പരാതി ഫുള്‍ കമ്മിഷന് സിറ്റിംഗിന് വിട്ടു. ഓണ്‍ലൈന്‍ ടാക്സി സംബന്ധിച്ച് മറ്റൊരു പരാതിയും കമ്മിഷന്റെ മുന്നിലുണ്ട്.
ഇതിലും ആരോപണ വിധേയര്‍ ഹാജരായില്ല. സിറ്റിംഗില്‍ 51 കേസുകള്‍ പരിഗണിച്ചു. 13 കേസുകള്‍ തീര്‍പ്പാക്കി. നാല് കേസുകള്‍ ഫുള്‍ കമ്മിഷന് സിറ്റിംഗിന് വിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."