ശരീഅത്ത് വിഷയത്തില്‍ കോടതി ഇടപെടരുത്: ആലിക്കുട്ടി മുസ്‌ലിയാര്‍
ഓച്ചിറ: ഇസ്‌ലാമിക ശരീഅത്ത് മനുഷ്യ നിര്‍മിതമല്ലാത്തതിനാല്‍ അതില്‍ ഭരണകൂടവും കോടതിയും ഇടപെടുന്നത് അംഗീകരിക്കാനാവില്ലന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ശൈഖുന ജാമിഅ പ്രൊഫ: കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു.
ദൈവിക കല്‍പനകള്‍ മനുഷ്യകുലത്തിന് എത്തിച്ചു കൊടുക്കുവാന്‍ സ്രഷ്ടാവ് നിയോഗിച്ച ഒരു ലക്ഷത്തില്‍പരം പ്രവാചകന്‍മാരും പ്രബോധനം നടത്തിയ ഇസ്‌ലാമിക ജീവിതക്രമമാണ് ലോകത്ത് നിലനില്‍ക്കുന്നത്.
അതു മനുഷ്യനിര്‍മിതമല്ലാത്തതിനാല്‍ മാറ്റത്തിരുത്തലുകള്‍ നടത്തുക അസാധ്യമാണന്നും അദ്ദേഹം പറഞ്ഞു.
SKSSF ഓച്ചിറയില്‍ സംഘടിപ്പിച്ച ശരീഅത്ത് സംരക്ഷണ സമ്മേളനം ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. SKSSF ഓച്ചിറ യൂണിറ്റ് പ്രസിഡന്റ് നിസാം കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു.
ഹാഫിള് അഹമ്മദ് കബീര്‍ ബാഖവി കാഞ്ഞാര്‍ മുഖ്യപ്രഭാഷണം നടത്തി.
നാനാജാതി മതസ്ഥര്‍ സൗഹാര്‍ദത്തോടെ അധിവസിക്കുന്ന ഇന്ത്യാ രാജ്യത്തിന്റെ ബഹുസ്വരതയെ തകര്‍ക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണ് ഏക സിവില്‍കോഡ് നടപ്പാക്കുവാനുള്ള ഫാസിസ്റ്റുകളുടെ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു.
മതേതരത്വവും മാനവസൗഹാര്‍ദവും ഉയര്‍ത്തിപ്പിടിക്കുന്ന ഇന്ത്യന്‍ ജനത ഭരണകൂട ഭീകരതയെ ചെറുത്തു തോല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ എം.മഹ്മൂദ് മുസ്‌ലിയാര്‍, മാന്നാര്‍ ഇസ്മയില്‍ കുഞ്ഞ് ഹാജി, സലാഹുദ്ദീന്‍ ഓച്ചിറ ,അന്‍വര്‍ ഓച്ചിറ, സിയാദ് വലിയ വീട്ടില്‍, ഷംസുദ്ദീന്‍ മുസ്‌ലിയാര്‍, നൗഷാദ് സഫാസ്, നവാസ് എച്ച്.പാനൂര്‍, നിസാര്‍ പറമ്പന്‍, വാഹിദ് കായംകുളം, അയ്യൂബ് ഖാന്‍ ഫൈസി, നാസര്‍ എം.മൈലോലി, അയ്യൂബ് ഖാന്‍ മന്നാനി, റാഫി റഹ്മാനി, അബ്ദുല്‍ സമദ് മാസ്റ്റര്‍, വളളിയില്‍ റസ്സാഖ്, അബ്ദുല്‍ വാഹിദ് ദാരിമി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."