നോട്ട് നിേരാധനം; 29ന് എല്‍.ഡി.എഫിന്റെ മനുഷ്യച്ചങ്ങല
കല്‍പ്പറ്റ: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് റദ്ദാക്കലിനെ തുടര്‍ന്നുണ്ടായ ജനങ്ങളെയും സഹകരണ മേഖലയെയും ദ്രോഹിക്കുന്ന നടപടികള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് 29ന് എല്‍.ഡി.എഫ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മനുഷ്യച്ചങ്ങല തീര്‍ക്കുമെന്ന് ജില്ലാ കണ്‍വീനര്‍ കെ.വി മോഹനന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മനുഷ്യചങ്ങല വിജയിപ്പിക്കാന്‍ ബഹുജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും എല്‍.ഡി.എഫ് നേതാക്കള്‍ അഭ്യര്‍ഥിച്ചു.
നരേന്ദ്രമോഡിയുടെ നോട്ട് മരവിപ്പിക്കല്‍ നടപടിയില്‍ ജനങ്ങളൊന്നാകെ ദുരിതത്തിലാണ്. തോട്ടംതൊഴിലാളികളും കര്‍ഷകരും വ്യാപാരികളുമെല്ലാം ഒരുപോലെ പ്രയാസത്തിലാണ്. ഇതില്‍ പ്രതിഷേധിച്ചാണ് ആയിരങ്ങള്‍ അണിനിരക്കുന്ന മനുഷ്യചങ്ങല സംഘടിപ്പിക്കുന്നത്. മനുഷ്യചങ്ങലയുടെ പ്രചാരണാര്‍ഥം 22ന് എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും പകല്‍ പത്ത് മുതല്‍ അഞ്ചുവരെ കാല്‍നടജാഥകള്‍ നടത്തും. 26, 27 ദിവസങ്ങളില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനം നടത്തി ലഘുലേഖകള്‍ വിതരണം ചെയ്യും. 28ന് എല്ലാ കേന്ദ്രങ്ങളിലും പന്തംകൊളുത്തി പ്രകടനം നടത്തും. കാംപയിന്റെ ഭാഗമായി പഞ്ചായത്ത് -നഗരസഭാ കണ്‍വന്‍ഷനുകള്‍ നടന്നിട്ടുണ്ട്. വൈത്തിരിയില്‍ പഴയ വൈത്തിരി മുതല്‍ പൊഴുതന ജങ്ഷന്‍വരെയാണ് മനുഷ്യചങ്ങല. കല്‍പ്പറ്റയില്‍ കൈനാട്ടി മുതല്‍ മേപ്പാടി ജങ്ഷന്‍ വരെയും ബത്തേരിയില്‍ ബീനാച്ചി മുതല്‍ ചുങ്കം ജങ്ഷന്‍ വരെയും പുല്‍പ്പള്ളിയില്‍ പൊലിസ് സ്‌റ്റേഷന്‍ മുതല്‍ ഉദയ ടാക്കീസ് വരെയും പനമരത്ത് അഞ്ചാംമൈല്‍ മുതല്‍ ദ്വാരക വരെയും മാനന്തവാടിയില്‍ കണിയാരം മുതല്‍ പൊലി സ്‌റ്റേഷന്‍ ജങ്ഷന്‍ വരെയും മനുഷ്യചങ്ങല തീര്‍ക്കും. വാര്‍ത്താസമ്മേളനത്തില്‍ നേതാക്കളായ വിജയന്‍ ചെറുകര, കെ മുഹമ്മദ്കുട്ടി, സി.എം ശിവരാമന്‍, കെ.പി ശശികുമാര്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."