ഗൂഡല്ലൂരിനെ ജനസാഗരമാക്കി ശരീഅത്ത് സംരക്ഷണ സമ്മേളനം
ഗൂഡല്ലൂര്‍: ഗൂഡല്ലൂരിനെ ജനസാഗരമാക്കി ശരീഅത്ത് സംരക്ഷണ സമ്മേളനം. ഏകസിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരേ മുന്നറിയിപ്പ് നല്‍കുന്നതായി ഗൂഡല്ലൂരില്‍ സംഘടിച്ച ജനസാഗരം. ഗൂഡല്ലൂര്‍ ടൗണില്‍ നടന്ന ശരീഅത്ത് സംരക്ഷണ സമ്മേളനം ഇന്ത്യന്‍ യൂനിയന്‍ മുസ്്‌ലിം ലീഗ് സീനിയര്‍ വൈസ് പ്രസിഡന്റും മുന്‍ എം.പിയുമായ എം.എ അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു.
മോദി സ്വന്തം ഭാര്യയുടെ കാര്യം തീര്‍ത്ത ശേഷം മുസ്‌ലിം സ്ത്രീകളുടെ കാര്യത്തില്‍ തൊട്ടാല്‍ മതിയെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് താലികെട്ടിയ ഭാര്യയുടെ പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ക്കാതെയാണ് പ്രധാനമന്ത്രി മുസ്‌ലിം സ്ത്രീ പ്രശ്‌നങ്ങളും ഏകസിവില്‍ കോഡും നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഈ സമ്മേളനം മുസ്‌ലിം സമൂഹത്തിന്റെ ഒരു മുന്നറിയിപ്പ് മാത്രമാണന്നും ഇനിയും തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ഇന്ത്യയിലെ മറ്റ് മതസ്ഥരും ഒന്നുചേര്‍ന്നുള്ള വന്‍പ്രക്ഷോഭം മോദി കാണേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്‌ലാമിക് കോഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ കെ.പി മുഹമ്മദ് ഹാജി അധ്യക്ഷനായി. സമസ്ത നീലഗിരി പ്രസിഡന്റ് ഒ.കെ ഇമ്പിച്ചിക്കോയ തങ്ങല്‍ പ്രാര്‍ഥന നടത്തി. എസ്.കെ.എസ്.എസ്.എഫ് കേരള സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, പാടന്തറ മര്‍ക്കസ് പ്രസിഡന്റ് കെ.പി മുഹമ്മദ് ഹാജി സമ്മേളന പ്രമേയം അവതരിപ്പിച്ചു.
ദ്രാവിഡമണി എം.എല്‍.എ, കോശി ബേബി, സയ്യിദ് അനൂബ്ഖാന്‍, ബാലകൃഷ്ണന്‍, പി.കെ.എം ബാഖവി, മൗലവി നിഅ്മത്ത് ഇബ്രാഹിം, കെ.അബ്ദുസമദ്, കെ.സഹദേവന്‍, ആര്‍ കേതീശ്വരന്‍, ഷമീര്‍അലി, കെ.മുഹമ്മദ് ജാവിദ്‌സേട്ട്, സി.എച്ച്.എം ഹനീഫ, സാദിഖ്ബാബു, അനസ് എടേലത്ത്, എന്‍ വാസു, എ ലിയാഖത്തലി, കെ.ബാപ്പു ഹാജി, എം മുഹമ്മദ് കാസിം, എ.എം അബ്ദുല്‍ബാരി, സൈതലി (ബാപ്പുട്ടി) (കെ.എന്‍.എം), എം.ടി മുഹമ്മദലി, മുഹമ്മജ് ബാബു, സബാദ്, തപ്തിമണി, അബ്ദുല്‍ജബ്ബാര്‍, അബ്ദുറസാഖ്, സബാദ്, ചന്ദ്രന്‍, കെ.പി കുട്ടിപ്പ, മജീദ് (മനു) സംസാരിച്ചു. കെ.എ.പി ബാദുഷ സ്വാഗതവും, എം.എ സലാം നന്ദിയും പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."