അസ്അദിയ്യ സമ്മേളനം: വാഹനജാഥ സമാപിച്ചു
കണ്ണൂര്‍: സമസ്ത ജില്ലാകമ്മിറ്റിയുടെ കീഴിലുള്ള പാപ്പിനിശേരി ജാമിഅ: അസ് അദിയ്യ ഇസ്‌ലാമിയുടെ രജതജൂബിലി ഏഴാം സനദ്ദാന സമ്മേളന പ്രചാരണാര്‍ഥം ജില്ലയില്‍ രണ്ടു മേഖലകളായി നടന്ന വാഹന പ്രചാരണ ജാഥ കക്കാട് സമാപിച്ചു. വെളിയമ്പ്ര, ശിവപുരം, മട്ടന്നൂര്‍ അഞ്ചരക്കണ്ടി, ചക്കരക്കല്‍, മൗവഞ്ചേരി, കാഞ്ഞിരോട്, മുണ്ടേരി, മാണിയൂര്‍, കുണ്ടിലക്കണ്ടി, വാരം, പള്ളിപ്രം, തളിപ്പറമ്പ് ഹൈവേ, പുതിയതെരു, തെക്കിബസാര്‍, കണ്ണൂര്‍ സിറ്റി എന്നിവിടങ്ങളില്‍ ജാഥയ്ക്കു സ്വീകരണം നല്‍കി. മാണിയൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, അഹ്മദ് തേര്‍ളായി, ഇബ്രാഹിം ബാഖവി, അബ്ദുസമദ് മുട്ടം, എസ്.കെ ഹംസ ഹാജി, കെ മുഹമ്മദ് ഷരീഫ് ബാഖഫി, അബ്ദുസലാം ദാരിമി, പി.പി മുഹമദ് കുഞ്ഞി, സത്താര്‍ വളക്കൈ, സലീം എടക്കാട്, ഇബ്‌നുആദം, അഷ്‌റഫ് ബംഗാളിമൊഹല്ല, ബഷീര്‍ അസ്അദി, ഹാരിസ് അസ്അദി, അബ്ദുല്‍ ഫത്താഫ് ദാരിമി, അബ്ദുസലാം സംസാരിച്ചു.
കക്കാട് സമാപന സമ്മേളനം സയ്യിദ് അസ്‌ലം അല്‍മശ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സി.പി ഖാലിദ് അധ്യക്ഷനായി. സയ്യിദ് ഗാലിബ് അല്‍ മശ്ഹൂര്‍ തങ്ങള്‍, എ.കെ അബ്ദുല്‍ബാഖി, ജാബിര്‍ ഹുദവി, ഹാഷിം അരിയില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."