ബൈത്തുറഹ്മ വില്ലേജ്: ശിലാസ്ഥാപനം 24ന്
തൃക്കരിപ്പൂര്‍ : ഉടുമ്പുന്തല ശാഖ മുസ്ലിം ലീഗ് രൂപപ്പെടുത്തിയ ബൈത്തുറഹ്മ വീടുകളുടെ നിര്‍മാണ പ്രവര്‍ത്തി 24നു തുടങ്ങും. വൈകിട്ട് ആറിനു പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ 10 വീടുകളുടെ ശിലാസ്ഥാപനം നിര്‍വഹിക്കും.
ബൈത്തുറഹ്മ സെന്റര്‍ കമ്മിറ്റി ചെയര്മാന് വി.കെ ബാവയുടെ അധ്യക്ഷനാകും. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ശാഖ മുസ്ലിം ലീഗ് ഒരുക്കുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മാരകമായുള്ള ബഹുമുഖ പദ്ധതിയാണിത്.
നാട്ടുകാരുടെയും വിദേശ കമ്മിറ്റികളുടെയും സഹകരണത്തോടെയാണ് 40 സെന്റ് ഭൂമി വിലക്ക് വാങ്ങി നിര്‍ധനരായ 10 കുടുംബങ്ങള്‍ക്ക് കുടിവെള്ളം, വൈദ്യുതി തുടങ്ങി എല്ലാ സൗകര്യങ്ങളോട് കൂടിയുള്ള വീടുകള്‍ നിര്‍മിക്കുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ ബൈത്തുറഹ്മ വില്ലേജ് കമ്മിറ്റി ചെയര്മാന് വി.കെ ബാവ, വൈസ് ചെയര്മാന് വി.ടി ഷാഹുല്‍ ഹമീദ്, ജനറല്‍ കണ്‍വീനര്‍ റസാഖ് പുനത്തില്‍, ട്രഷറര്‍ എം അബ്ദുല്ല ഹാജി, ശാഖ ഭാരവാഹികളായ കെ.പി അബ്ദുസമദ് ഹാജി, എം.അബ്ദുള്‍ ശുക്കൂര്‍, കെ.പി ഹാരിസ്, പി.എം യാക്കൂബ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."