ബി.ജെ.പി രാഷ്ട്രീയ വിശദീകരണ യോഗത്തിനിടെ സംഘര്‍ഷം: പതിനഞ്ചു പേര്‍ക്കു പരുക്കേറ്റു
ചീമേനി: ടൗണില്‍ തൃക്കരിപ്പൂര്‍ മണ്ഡലം ബി.ജെ.പി കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. നിരവധി പേര്‍ക്കു പരുക്കേറ്റു.
എസ്.സി-എസ്.ടി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി സുധീര്‍ വിശദീകരണ പ്രസംഗം ആരംഭിച്ച ഉടനെ പരിപാടി അലങ്കോലപ്പെടുത്താന്‍ സി.പി.എം പ്രവര്‍ത്തകര്‍ ശ്രമിച്ചതാണു സംഘര്‍ഷത്തിനു കാരണമായതെന്നാണ് ആരോപണം.
പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളും ആരംഭിച്ചതോടെ പരിപാടി നിര്‍ത്തി വെക്കാന്‍ പൊലിസ് ആവശ്യപ്പെട്ടു. ഇരു വിഭാഗം പ്രവര്‍ത്തകരും പിരിഞ്ഞു പോകാത്തതിനെ തുടര്‍ന്നു വെള്ളരിക്കുണ്ട് സി.ഐ സുനില്‍ കുമാറിന്റെ നേതൃത്വത്തിലെത്തിയ പൊലിസ് സംഘം ലാത്തി വീശിയാണു പ്രവര്‍ത്തകരെ പിരിച്ചു വിട്ടത്.
പി സുധീര്‍ ഉള്‍പ്പെടെ പതിനഞ്ചോളം സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തില്‍ ചീമേനി എസ്.ഐ ശ്രീധരന് മുള്ളേരിയ, സിവില്‍ ഓഫിസര്‍ ഷാജു എന്നിവര്‍ക്കും പരുക്കേറ്റു.
സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് പൊലിസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."