നാളികേരസംഭരണം അവതാളത്തില്‍; നാളികേരം തമിഴ്നാടിന് വില്‍ക്കുന്നു
പട്ടഞ്ചേരി: നാളികേര സംഭരണം അവതാളത്തിലായതിനാല്‍ കര്‍ഷകര്‍ നാളികേരം തമിഴ്നാട്ടിലേക്ക് വില്‍ക്കുന്നു. കൃഷിഭവനുകളിലൂടെ നാളികേരം സംഭരിക്കുന്നത് അവതാളത്തിലായതാണ് കേരകര്‍ഷകരെ പ്രതിസന്ധിയിലാക്കിയത്. പട്ടഞ്ചേരി, പെരുമാട്ടി, പെരുവെമ്പ്, പുതുനഗരം, കൊടുവായൂര്‍ എന്നീ പഞ്ചായത്തുകളിലാണ് നാളികേര സംഭരണം അവതാളത്തിലായിട്ടുള്ളത്.
കാലാവസ്ഥ വ്യതിയാനം മൂലം നാളികേര ഉല്പാദനം കുറഞ്ഞെങ്കിലും ലഭിക്കുന്ന നാളികേരത്തിന് മാര്‍ക്കറ്റിലെത്തിക്കുമ്പോള്‍ വിലതകര്ച്ചയുണ്ടായത് കേരകര്‍ഷകര്‍ക്ക് തിരിച്ചടിയായി. നിലവില്‍ തമിഴ്നാട്ടിലെ നാളികേര വ്യാപാരികള്‍ കൊപ്രയാക്കുന്നതിനായിട്ടാണ് അതിര്‍ത്തികടന്ന് നാളികേരം വാങ്ങുവാനെത്തുന്നത്.
നിലവില്‍ തമിഴ്നാട്ടിലെ ഓപ്പണ്‍ മാര്‍ക്കറ്റില്‍ ഒരുകിലോ കൊപ്രക്ക് 68.35 മുതല്‍ 71.15 രൂപവരെ വില ലഭിക്കുന്നതിനാല്‍ അതിര്‍ത്തികടന്നെത്തി ഒരുനാളികേരത്തിന് 3-6 രൂപവരെനല്കിയാണ് വാങ്ങുന്നത്.ചകിരിഉള്പ്പെടെയുള്ള നാളികേരത്തിന് അന്‍പത് പൈസകൂടുതലായി നല്കുന്നു.
നോട്ട് മാറ്റത്തിനെതുടര്ന്നും കൃഷിഭവനുകളിലും നാളികേരം സംഭരിക്കാതായപ്പോള് തോട്ടങ്ങളില്‍ കെട്ടിക്കിടന്ന നാളികേരങ്ങളില്‍ പകുതിയിലധികവും മുളക്കുന്ന അവസ്ഥയെത്തിയതോടെയാണ് തമിഴ്നാട്ടിലെ വ്യാപാരികള്‍ക്ക് നാളികേരം നല്കുവാന് തയ്യാറായതെന്ന് പട്ടഞ്ചേരിയിലെ കര്ഷന് ശിവരാമന് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."