HOME
DETAILS
MAL
കെ.എം.സി.സി ലേബര്‍ ഫ്രണ്ട്‌ലി എംപ്ലോയര്‍ 2016 പുരസ്‌കാരം ഡോ: സിദ്ധീഖ് അഹമ്മദിന്
backup
December 22 2016 | 07:12 AM
ദമ്മാം : കിഴക്കന്‍ പ്രവിശ്യ കെ.എം.സി.സി പാലക്കാട് ജില്ലാ കമ്മിറ്റി തൊഴിലാളി ക്ഷേമത്തിനു മുന്‍ഗണനനല്‍കുന്ന തൊഴിലുടമകള്‍ക്ക് ഏര്‍പ്പെടുത്തിയ 'ലേബര്‍ ഫ്രണ്ട്‌ലി എംപ്ലോയര്‍' പ്രഥമ പുരസ്‌കാരത്തിന് ഇറാം ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും ചെയര്‍മാനുമായ ഡോ: സിദ്ധീഖ് അഹമ്മദിനെ തെരഞ്ഞെടുത്തു. പത്രപ്രവര്‍ത്തകരടങ്ങുന്ന അഞ്ചംഗ സമിതിയാണ് അവാര്‍ഡ് നിര്‍ണ്ണയം നടത്തിയത്.
വിവിധ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കിടയില്‍ നടത്തിയ അഭിപ്രായ സര്‍വ്വേയടക്കം വിവിധ മാനദണ്ഡങ്ങള്‍ക്ക് വിധേയമാക്കിയാണ്് ഡോ: സിദ്ധീഖ് അഹമ്മദിനെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്.
2017 ജനുവരി 12 വ്യാഴാഴ്ച്ച ദമ്മാമില്‍ നടക്കുന്ന ചടങ്ങില്‍ വെച്ചാണ് അവാര്‍ഡ് സമ്മാനിക്കുക. പ്രമുഖ രാഷ്ട്രീയ, സാംസകാരിക നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."