സമസ്ത ബഹ്‌റൈന്‍ ഏകദിന മെഡിക്കല്‍ ക്യാംപ് വെള്ളിയാഴ്ച
മനാമ: സമസ്ത ബഹ്‌റൈന്‍ സംഘടിപ്പിക്കുന്ന ഏകദിന മെഡിക്കല്‍ ക്യാംപ് 23ന് മനാമ ഗോള്‍ഡ് സിറ്റിയിലെ സമസ്ത കേന്ദ്ര ആസ്ഥാനത്ത് നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
വെള്ളിയാഴ്ച കാലത്ത് 8.30 മുതല്‍ ആരംഭിക്കുന്ന മെഡിക്കല്‍ ക്യാംപ് വൈകിട്ട് 5 മണി വരെ നീണ്ടു നില്‍ക്കും. രണ്ടു സെഷനുകളിലായി നടക്കുന്ന ക്യാംപില്‍ യു.എ.ഇയിലെ പ്രമുഖ ഡയബറ്റോളജിസ്റ്റ് ഡോ.അശോക് ചെറിയാന്‍ അടക്കമുള്ള പ്രശസ്ത ഡോക്ടര്‍മാര്‍ പങ്കെടുക്കും.
നിലവില്‍ ദുബൈയിലെ അല്‍ വഹാ ക്ലിനിക്ക് മെഡിക്കല്‍ ഡയരക്ടരായി പ്രവര്‍ത്തിക്കുന്ന ഡോ.അശോക് ചെറിയാന്‍ ശ്രദ്ധേയമായ പഠന ക്ലാസ്സുകളിലൂടെയും ഏഷ്യാനെറ്റ് റേഡിയോവിലുടെയും യു.എ.ഇ പ്രവാസികള്‍ക്കിടയില്‍ സുപരിചിതനാണ്. പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പഠന ക്ലാസ്സുകള്‍ എടുക്കുകയും പ്രവാസികളുടെ ആരോഗ്യ സംരക്ഷണത്തിന് കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന ഡോ.അശോക് ചെറിയാന്‍ ആദ്യമായാണ് ബഹ്‌റൈനിലെത്തുന്നത്.
വെള്ളിയാഴ്ച വൈകിട്ട് 3 മണി മുതല്‍ വൈകിട്ട് 5 മണി വരെ നീണ്ടു നില്‍ക്കുന്ന സെഷനില്‍ 'കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ എങ്ങനെ നിയന്ത്രിക്കാം' എന്ന വിഷയത്തില്‍ അദ്ദേഹം ക്ലാസ്സെടുക്കും.
കൂടാതെ ഡോക്ടര്‍ ലൈവ് സെഷനില്‍ സദസ്സിന് ഡോക്ടറുമായി നേരിട്ട് സംവദിക്കാനും സംശയ നിവാരണങ്ങള്‍ നടത്താനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
കൂടാതെ വെള്ളിയാഴ്ച കാലത്ത് 8.30 മുതല്‍ 11 മണിവരെ നടക്കുന്ന സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാംപില്‍ ശിഫാ അല്‍ ജസീറ ക്ലിനിക്കിലെ ഡോ.കുഞ്ഞിമൂസ (ശിശുരോഗ വിദഗ്ദന്‍), ഡോ.ആഇശ (ഗൈനക്കോളജിസ്റ്റ്), ഡോ. ശിഹാന്‍(ദന്തരോഗ വിദഗ്ദന്‍), ഡോ. റോബിന്‍ (ജന.ഫിസിഷ്യന്‍) എന്നിവരും പങ്കെടുക്കുന്നുണ്ട്. പരിപാടിയില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഇതോടനുബന്ധിച്ച് ശനിയാഴ്ച ഉച്ചക്ക് 2.30 മുതല്‍ 5 മണിവരെ സ്ത്രീകള്‍ക്ക് മാത്രമായി
സ്തനാര്‍ബുദത്തെ കുറിച്ചുള്ള ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചിട്ടുണ്ട്. ഇതിന് ആസ്റ്റര്‍ ക്ലിനിക്ക് ലെ ഡോ.സുമി സുരേന്ദ്രന്‍ നേതൃത്വം നല്‍കും.
മുഹമ്മദ് നബി(സ) കുടുംബ നീതിയുടെ പ്രകാശം എന്ന പ്രമേയത്തില്‍ സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ ആചരിച്ചു വരുന്ന മീലാദ് ക്യാമ്പയിന്റെ ഭാഗമായാണ് മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചിരിക്കുന്നത്. ചടങ്ങ് സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ബഹ്‌റൈന്‍ കേന്ദ്രഏരിയാ നേതാക്കളും പോഷക സംഘടനാ പ്രതിനിധികളും സംബന്ധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്+97339533273, 39128941എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."