ഇന്ത്യന്‍ സമൂഹത്തിന്റെ സംഭാവന പ്രശംസനീയമെന്ന്
ജിദ്ദ: വിദ്യഭ്യാസവും സംസ്‌കാരവും പകര്‍ന്നു നല്‍കുന്നതില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ സംഭാവന പ്രശംസനീയമാണെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കോളമിസ്റ്റുമായ ഖാലിദ് അല്‍ മഈന.
റിയാദ് ഇന്ത്യന്‍ പബഌക് സ്‌കൂള്‍ വാര്‍ഷികാഘോങ്ങളുടെ സമാപന ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സഊദിയുടെ പുരോഗതിയില്‍ മാത്രമല്ല ഇതര ഗാള്‍ഫ് രാജ്യങ്ങളുടെ വളര്‍ച്ചയിലും ഇന്ത്യന്‍ പ്രവാസികളുടെ പങ്കാളിത്വം വിസ്മരിക്കാന്‍ കഴിയാത്തതാണെന്ന് ആദ്ദേഹം പറഞ്ഞു.
ലോകത്ത് പല രാജ്യങ്ങളും സമൂഹങ്ങളും ശിഥിലമായികൊണ്ടിരിക്കാനുള്ള കാരണം ന്യൂനപക്ഷങ്ങളുടെ മേല്‍ ഭൂരിപക്ഷ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതാണ്. ഇങ്ങനുളള സാഹചര്യത്തിലാണ് സഹവര്‍ത്തിത്വത്തിന്റെയും സഹിഷ്ണുതയുടെയും നല്ല പാഠങ്ങള്‍ ഇന്ത്യന്‍ ജനത ലോകത്തിന് നല്‍കുന്നത്.
സഊദിയില്‍ നടക്കുന്ന പല അനൗദ്യോഗിക സര്‍വേകളിലും ഇന്ത്യന്‍ പ്രവാസികളുടെ സ്ഥാനം ഒന്നാം നിരയിലാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക സൗഹൃദങ്ങള്‍ ഇനിയും കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷൗക്കത്ത് പര്‍വേസ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.എം. അബ്ദുല്‍ അസീസ്, ചെയര്‍മാന്‍ നവാസ് റഷീദ് തുടങ്ങിയവര്‍ സംബന്ധിച്ചു. രണ്ടാം ദിവസം നടന്ന സാംസ്‌കാരിക കലാ പരിപാടികളില്‍ വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ വൈവിധ്യം നിറഞ്ഞ കലാപരിപാടികളുമായി സ്‌കൂളിലെ നൂറുക്കണക്കിന് വിദ്യാര്‍ഥിനികള്‍ അണിനിരന്നു. വൈസ് പ്രിന്‍സിപ്പല്‍ ഷബാന പര്‍വീന്‍ സ്വാഗതവും സൂപ്പര്‍വൈസര്‍ ഷഹീന നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."