സുവര്‍ണമുദ്ര പുരസ്‌കാര സമര്‍പ്പണം
കൊച്ചി: വാദ്യ കലകളില്‍ പ്രാവീണ്യം നേടിയ ഊരമന വേണു മാരാര്‍, ഊരമന അജിതന്‍ മാരാര്‍ എന്നിവര്‍ക്ക് സമാദരണ സമിതിയുടെ നേതൃത്വത്തില്‍ സുവര്‍ണമുദ്ര പുരസ്‌കാരം നല്‍കും. ഊരമന പെരുംതൃക്കോവില്‍ ക്ഷേത്രാങ്കണത്തില്‍ 29ന് നടക്കുന്ന ചടങ്ങില്‍ വിവിധ കലകളില്‍ പ്രാവീണ്യം നേടിയ നിരവധിയാളുകളെ ആദരിക്കും.
മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, പെരുവനം കുട്ടന്‍ മാരാര്‍ എന്നിവര്‍ ചേര്‍ന്നു സുവര്‍ണ മുദ്ര വിതരണം നിര്‍വഹിക്കും. രാമമംഗലം പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി രാജു അദ്ധ്യക്ഷത വഹിക്കും. കഥകളി ആചാര്യന്‍ പദ്മഭൂഷണ്‍ മടവൂര്‍ വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. സിനിമാ താരം കവിയൂര്‍ പൊന്നമ്മ വിശിഷ്ടാതിഥിയായിരിക്കും.
തപസ്യ സംസ്ഥാന അദ്ധ്യക്ഷന്‍ എസ് രമേശന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തും. അനൂപ് ജേക്കബ് എം എല്‍ എ, മുന്‍ എം എല്‍ എ എം ജെ ജേക്കബ,് ഡി കൃഷ്ണയ്യര്‍ കാലടി, പാലേലി മോഹനന്‍, അന്നമനട പരമേശ്വര മാരാര്‍, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് പ്രൊഫ. എം മാധവന്‍കുട്ടി, പ്രൊഫ. ജോര്‍ജ്ജ് എസ് പോള്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി രാജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് കുമാര്‍, മണി പി. കൃഷ്ണന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."