'ഖത്തര്‍ ദ്രവീകൃത പ്രകൃതി വാതകത്തിനു ഇന്ത്യയില്‍ വ്യാപാര സാധ്യത'
ദോഹ: ഖത്തര്‍ ഉല്‍പാദിപ്പിക്കുന്ന ദ്രവീകൃത പ്രകൃതി വാതകത്തിനും(എല്‍.എന്‍.ജി) എണ്ണയുല്‍പ്പന്നങ്ങള്‍ക്കും ഇന്ത്യയില്‍ വന്‍ വ്യാപാര സാധ്യതകളാണുള്ളതെന്ന് വിദഗ്ധര്‍. 1000 കോടി ഡോളറില്‍ എത്തി നില്‍ക്കുന്ന ഇന്ത്യാ-ഖത്തര്‍ വ്യാപാരം കൂടുതല്‍ മേഖലകളിലേക്കു വളരാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്. 'ചേഞ്ചിംഗ് ഗ്ലോബല്‍ ഡൈനമിക് ആന്‍ഡ് ഓപര്‍ച്യുനിറ്റീസ്' എന്ന ശീര്‍ഷകത്തില്‍ ദോഹ ബങ്ക് മുംബൈയില്‍ സംഘടിപ്പിച്ച നോളജ് ഷെയറിങ് സെഷനിലാണ് അഭിപ്രായമുയര്‍ന്നത്.
പ്രതിവര്‍ഷം പത്തു ലക്ഷം ടണ്‍ എല്‍.എന്‍.ജി ഇന്ത്യയിലെത്തക്കുന്നതിനാണ് റാസ് ഗ്യാസും ഇന്ത്യന്‍ കമ്പനിയായ പെട്രോനെറ്റ് എല്‍.എന്‍.ജിയും തമ്മില്‍ ധാരണയായത്. ഇന്ത്യന്‍ കമ്പനികള്‍ ഖത്തറിലെ ഹൈഡ്രോ കാര്‍ബണ്‍ മേഖലയില്‍ നിക്ഷേപത്തിനു കൂടുതല്‍ താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ടെന്ന് സെഷനില്‍ വിഷയാവതരണം നടത്തിയ ദോഹ ബങ്ക് സി.ഇ.ഒ ആര്‍ സീതാരാമന്‍ പറഞ്ഞു.
ഭക്ഷ്യസുരക്ഷ ഉള്‍പ്പെടെയുള്ള ഖത്തറിന്റെ വിവിധ ആവശ്യങ്ങള്‍ പരിഹരിക്കുന്നതില്‍ ഇന്ത്യയുടെ പങ്ക് വലുതാണ്. ഇരു രാജ്യങ്ങള്‍ക്കുമിടില്‍ സംയുക്ത സംരംഭങ്ങളും സംയുക്ത ഗവേഷണങ്ങളും വികസനങ്ങളും നടന്നു വരുന്നു. ഖത്തറിലെ തുറമുഖ മേഖലയിലും ഇന്ത്യക്ക് നിക്ഷേപ സാധ്യതകളുണ്ട്. 2022ലെ ലോകകപ്പ് മുന്‍ നിര്‍ത്തി ഖത്തറില്‍ നടന്നു വരുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികളും ഇന്ത്യന്‍ കമ്പനികള്‍ക്ക് നിക്ഷേപം നടത്താന്‍ അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സൈബര്‍ സുരക്ഷാ രംഗത്ത് യോജിച്ച് പ്രവര്‍ത്തിക്കുന്നതിന് ഖത്തറും ഇന്ത്യയും ധാരണയിലെത്തിയിട്ടുണ്ട്. ഖത്തറിനു പുറമേ മറ്റു ഗള്‍ഫ് രാജ്യങ്ങളുമായും ഇന്ത്യ മികച്ച വ്യാപാര, വ്യാവസായ ബന്ധം പുലര്‍ത്തി വരികയാണ്. ഈ വര്‍ഷം ഫെബ്രുവരിയിലെ കണക്ക് അനുസരിച്ച് ജിസിസിയും ഇന്ത്യയും തമ്മിലുള്ള വ്യാപാരം പതിനായിരം കോടി ഡോളര്‍ കടന്നവെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."