HOME
DETAILS
MAL
അറബി സംസാരിച്ചതിന് വിമാനത്തില്‍നിന്ന് ഇറക്കിവിട്ടു
backup
December 22 2016 | 18:12 PM
ലണ്ടന്‍: അറബിയില്‍ സംസാരിച്ചതിന് അമേരിക്കയിലെ യൂട്യൂബ് താരത്തെയും സുഹൃത്തിനെയും വിമാനത്തില്‍നിന്ന് ഇറക്കിവിട്ടു.
യൂട്യൂബ് വിഡിയോകളിലൂടെ ജനകീയനായ അമേരിക്കന്‍ മുസ്ലിം ആദം സാലിഹിനെയും സുഹൃത്ത് സ്ലിം ആല്ബറിനെയുമാണ് മാതാവിനോട് അറബിയില്‍ സംസാരിച്ചതിന് ഡെല്‍റ്റ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടത്. കഴിഞ്ഞദിവസം ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിലാണ് സംഭവം. ഹീത്രോയില്‍നിന്ന് ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. വിമാനത്തിലെ സംഭവങ്ങളുടെ വിഡിയോ ആദം യൂട്യൂബിലിട്ടതോടെയാണു സംഭവം വിവാദമായത്. എന്നാല്‍, വാര്‍ത്ത നിഷേധിച്ച് വിമാന അധികൃതര്‍ രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."