HOME
DETAILS
MAL
ഇറാഖില്‍ കാര്‍ ബോംബ് സ്ഫോടനം; 23 പേര് കൊല്ലപ്പെട്ടു
backup
December 22 2016 | 18:12 PM
ബഗ്ദാദ്: മൊസൂളിലെ മാര്‍ക്കറ്റില്‍ നടന്ന മൂന്ന് കാര്‍ ബോംബ് സ്ഫോടനങ്ങളില്‍ 23 പേര് കൊല്ലപ്പെട്ടു. 15 സിവിലിയന്മാരും എട്ട് പൊലിസ് ഉദ്യോഗസ്ഥരുമാണു കൊല്ലപ്പെട്ടത്.
ഇന്നലെ ഇറാഖിലെ കിഴക്കന്‍ ജില്ലയായ കുക്ജാലിയിലെ ഒരു മാര്‍ക്കറ്റിലായിരുന്നു സംഭവം. ആഴ്ചകള്‍ക്കു മുന്‍പ് ഇറാഖി സൈന്യം ഐ.എസില്‍നിന്നു തിരിച്ചുപിടിച്ച മൊസൂളിന്റെ കിഴക്കന്‍ മേഖലയാണിത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."