അഫ്ഗാനില്‍ എം.പിയുടെ വസതിക്കുനേരെ ആക്രമണം; എട്ടു മരണം
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ എം.പിയുടെ വസതിക്കുനേരെ താലിബാന് നടത്തിയ ആക്രമണത്തില്‍ എട്ടു പേര് കൊല്ലപ്പെടുകയും ആറു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
എം.പി മിര്‍ വാലിയും ഭാര്യയും പരുക്കേറ്റവരില്‍ ഉള്‍പ്പെടും. മിര്‍ വാലിയുടെ രണ്ട് പേരക്കുട്ടികള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം ആരംഭിച്ചത്.
10 മണിക്കൂറോളം നീണ്ട പ്രത്യാക്രമണത്തില്‍ അഫ്ഗാന് സുരക്ഷാസേന മൂന്നു താലിബന്‍ തീവ്രവാദികളെ കൊലപ്പെടുത്തുകയും ബന്ദിയാക്കിയ 18 പേരെ മോചിപ്പിക്കുകയും ചെയ്തു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന് ഏറ്റെടുത്തിട്ടുണ്ട്.
ചാവേറുകളെയാണ് നിയോഗിച്ചതെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ മുഖ്യ താവളമായതിനാലാണ് ആക്രമണം നടത്തിയതെന്നും താലിബാന് കേന്ദ്രങ്ങള്‍ അറിയിച്ചു. തോക്കുകളും ഗ്രനേഡുകളുമായാണ് തീവ്രവാദികള്‍ മിര്‍ വാലിയുടെ വീട് നില്ക്കുന്ന കോമ്പൗണ്ടിനുള്ളില്‍ ബുധനാഴ്ച വൈകിയിട്ട് പ്രവേശിച്ചത്.
വാലി പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ കാബൂളിന്റെ പ്രാന്തപ്രദേശമായ ഹെല്‍മന്ദ് ഉള്‍പ്പെടെയുള്ളയിടങ്ങളില്‍ നിരവധി ആക്രമണങ്ങളാണ് താലിബാന് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."