ഹറമൈന്‍ അതിവേഗ പാത: പൂര്‍ത്തിയാകാനുള്ളത് പത്ത് കിലോമീറ്റര്‍ മാത്രം
ജിദ്ദ: അതിവേഗ ട്രെയിന്‍ ഹറമൈന്‍ ഓടിത്തുടങ്ങാന്‍ ഇനി പൂര്‍ത്തിയാകാനുള്ളത് പത്ത് കിലോമീറ്റര്‍ പാത മാത്രം. പദ്ധതിയുടെ മേല്‍നോട്ട ചുമതലയുള്ള ബസാം ഗുലാമാണ് ഇക്കാര്യം അറിയിച്ചത്.
അല്ഇസ്ഖാന് മുതല്‍ ഏഴ് കിലോമീറ്ററും ജിദ്ദയിലെ അല്ഹസറത് ജില്ലയില്‍ മൂന്ന് കിലോമീറ്ററുമാണ് പൂര്‍ത്തിയാക്കാനുള്ളതെന്ന് മക്ക ചേമ്പര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. പദ്ധതിയുടെ തുടക്കത്തില്‍ മണിക്കൂറില്‍ 11,400 മുതല്‍ 12,400 വരെ ആളുകള്‍ക്ക് യാത്ര ചെയ്യാനാകും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ മണിക്കൂറില്‍ 19,100 പേര്‍ക്ക് ജിദ്ദയ്ക്കും മക്കയ്ക്കുമിടയില്‍ യാത്രചെയ്യാനാകും. മക്കയ്ക്കും മദീനയ്ക്കുമിടയില്‍ 3,800 യാത്രക്കാരെയും റബീഗിനും മദീനയ്ക്കുമിടയില്‍ 8,000 പേരെയും പ്രതീക്ഷിക്കുന്നു. 20 ലക്ഷം തീര്‍ഥാടകരെയും പ്രതിവര്‍ഷം ട്രെയിന്‍ വഹിക്കും. 138 പാലങ്ങളില്‍ 127ഉം ഇതിനകം നിര്‍മിച്ചുകഴിഞ്ഞു. മഴവെള്ളം ഒഴുകാനായി 845 ക്രോസിങ്ങുകളും പൂര്‍ത്തിയാക്കി. ജിദ്ദ-മക്ക യാത്ര 21 മിനിറ്റാക്കി കുറയ്ക്കാനും ഇതിലൂടെ കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."