HOME
DETAILS
MAL
റൊമേനിയയില്‍ ആദ്യ മുസ്ലിം പ്രധാനമന്ത്രി
backup
December 22 2016 | 18:12 PM
ബുച്ചറസ്റ്റ്: റൊമേനിയയുടെ ചരിത്രത്തിലാദ്യമായി സ്ത്രീയും മുസ്ലിമുമായ ഒരാള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുന്നു. കഴിഞ്ഞ 11നു നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയാണ് സെവില്‍ ശൈദയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്.
യൂറോപ്യന്‍ രാജ്യങ്ങളില്‍ സര്‍ക്കാര്‍ തലപ്പത്തു വരുന്ന മൂന്നാമത്തെ മുസ്ലിം വനിതയുമാണ് അവര്‍. 1990ല്‍ തുര്‍ക്കിയില്‍ താന്‍സു സില്ലര് പ്രധാനമന്ത്രിയാകുകയും 2011ലും 2016ലും കൊസോവോയില്‍ ജഹ്ജാഗ പ്രസിഡന്റാകുകയും ചെയ്തിരുന്നു. എന്നാല്‍, മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ അധികാരം നേടിയ ഇരുവരില്‍നിന്നും വ്യത്യസ്തമായി 80 ശതമാനം ഓര്‍ത്തഡോക്സ് ക്രിസ്ത്യാനി ജനസംഖ്യയുള്ള രാഷ്ട്രത്തിന്റെ പ്രധാനമന്ത്രിയായാണ് ശൈദയെ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."