HOME
DETAILS

ഫലസ്തീനിലെ ഇസ്‌റാഈല്‍ കുടിയേറ്റം; പ്രമേയം യു.എന്‍ രക്ഷാസമിതിയില്‍

  
backup
December 22 2016 | 18:12 PM

%e0%b4%ab%e0%b4%b2%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%80%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%87%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b1%e0%b4%be%e0%b4%88%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81

 


ന്യൂയോര്‍ക്ക്: ഫലസ്തീനിലെ ഇസ്‌റാഈല്‍ കുടിയേറ്റത്തിനെതിരായ കരടുപ്രമേയം യു.എന്‍ രക്ഷാസമിതിയില്‍ വോട്ടിനിടുന്നു. കിഴക്കന്‍ ജറൂസലേം അടക്കമുള്ള അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശങ്ങളില്‍ ഇസ്‌റാഈല്‍ നടത്തുന്ന മുഴുവന്‍ കുടിയേറ്റങ്ങളും അടിയന്തരമായി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുന്നതാണ് പ്രമേയം.
പ്രമേയത്തില്‍ ഇന്നലെ നടക്കേണ്ടിയിരുന്ന വോട്ടെടുപ്പ് ഇസ്‌റാഈലിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് ഈജിപ്ത് നീട്ടിവയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30നായിരുന്നു പ്രമേയത്തില്‍ വോട്ടെടുപ്പ് നിശ്ചയിച്ചിരുന്നത്.
കഴിഞ്ഞ ബുധനാഴ്ചയാണ് ഈജിപ്ത് യു.എന്‍ രക്ഷാസമിതിക്കു മുന്‍പാകെ പ്രമേയം അവതരിപ്പിച്ചത്. വോട്ടെടുപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് സീസിയോട് തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് അറബ് ലീഗ് രാഷ്ട്രങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി വിഷയത്തില്‍ ചര്‍ച്ച നടത്തി തീരുമാനമെടുക്കും വരെ വോട്ടെടുപ്പ് നീട്ടിവയ്ക്കാന്‍ ഈജിപ്ത് യു.എന്നിനോട് ആശ്യപ്പെട്ടിട്ടുണ്ട്.
അന്താരാഷ്ട്ര നിയമപ്രകാരം ഫലസ്തീന്‍ മണ്ണിലുള്ള ഇസ്‌റാഈല്‍ കുടിയേറ്റം നിയമവിരുദ്ധമാണെന്നും മേഖലയിലെ സമാധാനശ്രമങ്ങളുടെ പ്രധാന തടസം ഇതാണെന്നും പ്രമേയത്തില്‍ പറയുന്നു. ഇസ്‌റാഈല്‍-ഫലസ്തീന്‍ തര്‍ക്കത്തിനുള്ള ദ്വിരാഷ്ട്ര പരിഹാരത്തിന് തുരങ്കംവയ്ക്കുന്നത് ഇസ്‌റാഈലിന്റെ അനധികൃത കുടിയേറ്റ നീക്കങ്ങളാണ്. ദ്വിരാഷ്ട്ര പരിഹാരം പ്രാവര്‍ത്തികമാകണമെങ്കില്‍ ഇസ്‌റാഈല്‍ അടിയന്തരമായി കുടിയേറ്റ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.
15 അംഗ സമിതിയില്‍ പ്രമേയം പാസാകണമെങ്കില്‍ അനുകൂലമായി ഒന്‍പത് വോട്ടുകള്‍ ആവശ്യമാണ്. എന്നാല്‍, അമേരിക്കയും ബ്രിട്ടനുമെല്ലാം പ്രമേയത്തെ വീറ്റോ ചെയ്യാനാണ് സാധ്യത. മറ്റു സ്ഥിരാംഗങ്ങളായ ഫ്രാന്‍സിന്റെയും റഷ്യയുടെയും ചൈനയുടെയും നിലപാടും വ്യക്തമല്ല. 2011ലും സമാനമായ പ്രമേയം രക്ഷാസമിതിയില്‍ വോട്ടിനിട്ടിരുന്നെങ്കിലും അമേരിക്ക വീറ്റോ ചെയ്തതോടെ തള്ളിപ്പോകുകയായിരുന്നു.
 5,70,000 ഇസ്‌റാഈലികളാണ് ഫലസ്തീനിലെ അനധികൃത കുടിയേറ്റ മേഖലകളില്‍ താമസിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, പ്രമേയത്തെ വീറ്റോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അമേരിക്കയോട് വീറ്റോ ചെയ്യാന്‍ ആവശ്യപ്പെട്ടു.
സ്വന്തം ട്വിറ്റര്‍ അക്കൗണ്ടിലൂടെ നെതന്യാഹു ഈ ആവശ്യം ഉന്നയിച്ച് മണിക്കൂറുകള്‍ക്കകമാണ് ട്രംപ് തന്റെ ഔദ്യോഗിക ട്വിറ്റര്‍, ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെ വീറ്റോ ആവശ്യപ്പെട്ടത്.
ജനുവരി 20ന് അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് അധികാരമേല്‍ക്കുന്നതിനുമുന്‍പ് മധ്യേഷ്യന്‍ പ്രശ്‌നത്തില്‍ തീരുമാനമെടുക്കാന്‍ ലഭിക്കുന്ന അവസാനത്തെ അവസരമായാണ് പുതിയ പ്രമേയത്തെ യു.എന്‍ നയതന്ത്ര പ്രമുഖര്‍ കാണുന്നത്. നിര്‍ണായകമായ നിരവധി വിഷയങ്ങളില്‍ ഇസ്‌റാഈലിന് പിന്തുണ നല്‍കുമെന്ന് നേരത്തേ ട്രംപ് വ്യക്തമാക്കിയിരുന്നു.
വെസ്റ്റ് ബാങ്കിലെയും കിഴക്കന്‍ ജറൂസലേമിലെയും ഇസ്‌റാഈല്‍ കുടിയേറ്റത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നെങ്കിലും നെതന്യാഹുവിന്റെ ഉറ്റ സുഹൃത്താണ് ഒബാമ എന്നതിനാല്‍ പ്രമേയത്തിന് അനുകൂലമായ നീക്കം അമേരിക്കയില്‍നിന്ന് ആരും പ്രതീക്ഷിക്കുന്നില്ല.
കഴിഞ്ഞ ഒക്ടോബറില്‍ ഇസ്‌റാഈല്‍ കുടിയേറ്റം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട യൂറോപ്യന്‍ യൂനിയന്‍, യു.എന്‍, റഷ്യ തുടങ്ങിയവയുടെ നീക്കത്തെ അമേരിക്കയും പിന്തുണച്ചിരുന്നു.









 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  4 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  4 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  5 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  6 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  6 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  6 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  6 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  6 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  7 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  7 hours ago