തെളിവില്ല; നോട്ട് കൈമാറ്റ കേസില്‍ കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ചു
കൊച്ചി: നോട്ട് കൈമാറാന്‍ എത്തിയതെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുത്ത നെടുമ്പാശേരി മനുഷ്യക്കടത്ത് കേസിലെ പ്രതി ലിസി സോജനടക്കം നാലുപേരെ വിട്ടയച്ചു.
ആദായനികുതി വകുപ്പിന്റെ അന്വേഷണ വിഭാഗമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പഴയനോട്ടുകള്‍ മാറികൊടുക്കുന്ന സംഘം കലൂര്‍ സ്റ്റേഡിയത്തിനു സമീപമെത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആദായനികുതിവകുപ്പ് ഇവരെ പിടികൂടിയത്.
ഇവര്‍ ഇടനിലക്കാരിയായി നിന്ന് പഴയ നോട്ടുകള്‍ മാറികൊടുക്കാനായിരുന്നു ശ്രമമെന്നായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് പ്രാഥമികമായി കണ്ടെത്തിയത്. എന്നാല്‍ ഇവരില്‍ നിന്ന് പണം കിട്ടിയിട്ടില്ല. വലിയ തുക എഴുതിയ ചെക്ക് ലഭിച്ചിരുന്നു. പണം മാറാനെത്തിയവരെയും കണ്ടെത്തിയില്ല. തുടര്‍ന്ന് തെളിവില്ലാത്തതിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാതെ വിട്ടയക്കുകയായിരുന്നു. ഇവരോടൊപ്പം ഉണ്ടായിരുന്ന ലിജോ, ബിനോയി ഡെന്നീസ് എന്നിവരെയും വിട്ടയച്ചു.
മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യത്തിലാണ് പൊലിസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."