HOME
DETAILS
MAL
സര്‍വകലാശാല, കോളജ് അധ്യാപകര്‍ക്കു മുഴുവന്‍ ശമ്പള കുടിശികയും അനുവദിച്ചു
backup
December 22 2016 | 18:12 PM
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളിലേയും കോളജുകളിലെയും അധ്യാപര്‍ക്കു മുഴുവന്‍ ശമ്പള കുടിശികയും അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഇതുവരെ ലഭിക്കാനുണ്ടായിരുന്ന രണ്ടു ഗഡുവും അനുവദിച്ചു.
400 കോടിയോളം രൂപയാണ് ഇതിനായി സര്‍ക്കാര്‍ വകയിരുത്തിയിട്ടുള്ളത്. സര്‍ക്കാര്‍, എയ്ഡഡ് കോളജുകളിലെയും വിവിധ സര്‍വകലാശാല സെന്ററുകളിലെ അധ്യാപകര്‍ക്കും ദീര്‍ഘകാല ആവശ്യം ഒന്നിച്ച് അനുവദിക്കുകയായിരുന്നു.
സംസ്ഥാനത്തെ കോളജ് അധ്യാപകര്‍ക്കും സര്‍വകലാശാലകളിലെ അധ്യാപകര്‍ക്കും 2008 മുതല്‍ ലഭിക്കാനുണ്ടായിരുന്ന ശമ്പള കുടിശികയാണു മുഴുവനായി അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."