ശുചീകരണ ജോലികള്‍ തീര്‍ക്കാനുള്ള ശ്രമത്തില്‍ കളമശേരി നഗരസഭ
പി.എം.എ ലത്തീഫ്
കളമശേരി: മഴക്കാല വരവിനു മുന്‍പേ ശുചീകരണ ജോലികള്‍ തീര്‍ക്കാനുള്ള ശ്രമത്തിലാണ് കളമശേരി നഗരസഭ.
42 വാര്‍ഡുകളിലെയും കാനകളും തോടുകളും ചെളിയും മണ്ണും നീക്കി ഒഴുക്കിന് തടസം നീക്കി. ഒരു മാസം മുന്‍പു തന്നെ കാനകള്‍ വൃത്തിയാക്കാന്‍ നഗരസഭ ആരോഗ്യവിഭാഗം പണി തുടങ്ങിയിരുന്നു.
മഴക്കാല പൂര്‍വശുചീകരണത്തിന്റെ ഭാഗമായി അനുവദിച്ചിട്ടുള്ള ശുചിത്വ മിഷന്റെ ഫണ്ട് ഉപയോഗിച്ചാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത് വാര്‍ഡ് തലത്തില്‍ 10,000 രൂപയും നഗരസഭയുടെ തനത് ഫണ്ടില്‍ നിന്നുള്ള 5000 രൂപയും കൂടാതെ എന്‍.ആര്‍.എച്ച്.എം ഫണ്ട് 10000രൂപയുമാണ്. അങ്ങിനെ ഒരു വാര്‍ഡില്‍ 25000 രൂപയുടെ ഫണ്ട് വിനിയോഗിക്കാന്‍ സാധിക്കും.
കാനകള്‍ വൃത്തിയാക്കിയ ജോലികള്‍ക്ക് പുറമേ കാട് വെട്ടാനും മണ്ണടിഞ്ഞ് വെള്ളം ഒഴുക്ക് തടസ്സപ്പെടുന്ന കാനകള്‍ മണ്ണ് നീക്കാനും നഗരസഭ തീരുമാനിച്ചിട്ടുണ്ട്.
ഇതുകൂടാതെ ഫോഗിങ് നടത്തി കൊതുകുകളെ നശിപ്പിക്കാനും ഫണ്ട് ചെലവാക്കും. നഗരസഭയുടെ വാഹനങ്ങളും ഫോഗിങ് മെഷീനുകളും ഉപയോഗപ്പെടുത്തും.
കെട്ടിക്കിടക്കുന്ന വെള്ളത്തിലെ കൊതുകു നശീകരണത്തിനായി സ്‌പ്രേയറുകള്‍ ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശശി പറഞ്ഞു. കൊച്ചി മെട്രോ റെയില്‍ നിര്‍മാണം നടക്കുന്നതിനാല്‍ ദേശീയ പാതയിലെ കാനകള്‍ ഏതാണ്ട് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.
കഴിഞ്ഞ രണ്ട് വര്‍ഷവും മെട്രോ നിര്‍മാണവുമായി ബന്ധപ്പെട്ട് കാനകള്‍ തകര്‍ന്നതിനാല്‍ ചില ഭാഗങ്ങളില്‍ മഴവെള്ളക്കെട്ട് അനുഭവപ്പെട്ടിരുന്നു.
കൂടാതെ ദേശീയപാതയിലും ഇടറോഡുകളിലും ഗതാഗത തടസ്സത്തിനു കാരണമാകുകയും ചെയ്തിരുന്നു. 2014ല്‍ ശുചീകരണ പ്രവര്‍ത്തനത്തിനായി 25 ലക്ഷം രൂപ മെട്രോ റെയില്‍ അധികൃതര്‍ നഗരസഭസക്ക് നല്‍കിയിരുന്നു.
കഴിഞ്ഞ വര്‍ഷം മെട്രോ അധികൃതര്‍ തന്നെ നേരിട്ടാണ് മെട്രോ നിര്‍മാണവുമായി ബന്ധപ്പെട്ടുണ്ടായ വെള്ളക്കെട്ട് നിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
പണി പൂര്‍ത്തീകരിക്കാത്തതിനാല്‍ ഇപ്പോള്‍ ദേശീയപാതയില്‍ മിക്കയിടത്തും കാനകള്‍ തകര്‍ന്ന നിലയിലാണ്. കാനകള്‍ വൃത്തിയാക്കണമെന്നും മഴക്കാലം കണക്കിലെടുത്ത് ആവശ്യമായ മുന്‍കരുതലുകള്‍ നടത്തണമെന്നും ആവശ്യപ്പെട്ട് നഗരസഭ സെക്രട്ടറി മെട്രോ അധികൃതര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.
മഴക്കാലം മുന്നില്‍ ക്ണ്ട് ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും കാനകള്‍ വൃത്തിയാക്കി കഴിഞ്ഞതായും നഗരസഭ വൈസ് ചെയര്‍മാന്‍ ടി.എസ് അബൂബക്കര്‍ പറഞ്ഞു.
ആദ്യമഴയില്‍ പത്തടിപ്പാലത്തുണ്ടായ വെള്ളക്കെട്ട് ഒഴിവാക്കാന്‍ കഴിഞ്ഞ ഞായറാഴ്ച തന്നെ അടിയന്തിരമായി കാനയില്‍ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്തതായും വൈസ് ചെയര്‍മാന്‍ പറഞ്ഞു.
പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസിനു മുന്‍പില്‍ പണിത പുതിയ കാനയിലൂടെ ഒലിച്ചുവന്ന മണ്ണാണ്ണ് മേത്തര്‍ നഗറിലും മറ്റും ചെറിയ തോതില്‍ വെള്ളക്കെട്ടിന് കാരണമായത്.
ഇത് പൂര്‍ണമായും നീക്കം ചെയ്തതായും വൈസ് ചെയര്‍മാന്‍ പറഞ്ഞു.
ദേശീയ പാതയില്‍ കളമശ്ശേരി അപ്പോളോക്കടുത്ത് മെട്രോ സ്‌റ്റേഷന്‍ നിര്‍മാണം നടക്കുന്ന ഭാഗത്ത് കാനകല്‍ ഇടിഞ്ഞു കിടക്കുന്നത് വെള്ളക്കെട്ടിന് കാരണമാകും.
ഇവിടെയുണ്ടായിരുന്ന കാനകള്‍ പൊളിച്ചു നീക്കിയത് പുനസ്ഥാപിച്ചിട്ടില്ല. റോഡില്‍ വെള്ളക്കെട്ട് രൂക്ഷമായപ്പോള്‍ മെട്രോ കരാറുകാര്‍ മണ്ണ് മാറ്റി കാനതെളിച്ചെങ്കിലും നിര്‍മാണ അവശിഷ്ടങ്ങളും മറ്റും കിടക്കുന്നതിനാല്‍ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടാന്‍ സാധ്യതയുണ്ട്. ഇടപ്പള്ളി ലുലുവിനു സമീപത്തുള്ള തോട് മണ്ണ് നിറഞ്ഞുകിടക്കുന്നതിനാല്‍ വെള്ളം ഒഴുക്ക് തടസ്സപ്പെടുന്ന അവസ്ഥയിലാണ്.
നഗരസഭക്കു മുന്നിലെ റോഡ് നിര്‍മാണത്തിലെ അപാകത മൂലം വെള്ളക്കെട്ട് ഉണ്ടാകുന്നതിന് പരിഹാരമായിട്ടില്ല.
എറണാകുളം -ആലുവ ദേശീയപാതയില്‍ വല്ലാര്‍പാടം കണ്ടെയ്‌നര്‍ റോഡിന്റെ ഭാഗമായി നിര്‍മിച്ച പുതിയ പാലത്തിലെ വെള്ളക്കെട്ട് നിരവധി അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ടെങ്കിലും അധികൃതര്‍ക്ക് കുലുക്കമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."