അഖില ഭാരത അയ്യപ്പ മഹാസംഗമം 27ന്
കൊച്ചി: ശബരിമലയുമായി ആചാരപരമായി ബന്ധമുള്ള കുടുംബങ്ങളും സംഘങ്ങളും മാളികപ്പുറം ശബരിമല മേല്‍ശാന്തിമാരും ഒത്തുചേരുന്ന അഖിലഭാരത അയ്യപ്പമഹാസംഗമവും ശ്രീധര്‍മശാസ്താ മഹായഞ്ജവും 27,28 തിയതികളില്‍ ആലുവ മണപ്പുറത്ത് നടക്കും.
ശ്രീധര്‍മശാസ്താ ആലങ്ങാട് യോഗവും അഖിലഭാരതീയ അയ്യപ്പധര്‍മ പ്രചാരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടി ശരണവീഥിയെന്ന അഖിലഭാരത അയ്യപ്പ മഹാസംഗമവേദിയിയിലാണ് നടക്കുന്നത്. 27 ന് വൈകിട്ട് 5ന് നടക്കുന്ന സൗഹൃദ സമ്മേളനം നടി ശാരദ ഉദ്ഘാടനം ചെയ്യുംമെന്ന് അഖില ഭാരത അയ്യപ്പധര്‍മ പ്രചാരസഭ ആലങ്ങാട് യോഗം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ മുഖ്യപ്രഭാഷണം നടത്തും. എസ്എന്‍ഡിപി യോഗം പ്രസിഡന്റ് എം എന്‍ സോമന്‍ ശരണവീഥി ഉദ്ഘാടനം ചെയ്യും.
28ന് രാവിലെ മഹാഗണപതിഹോമവും സുകൃതഹോമവും നടക്കും. 10.30 ന് ആരംഭിക്കുന്ന അഖിലഭാരതഅയ്യപ്പമഹാസംഗമത്തില്‍ ശബരിമല തന്ത്രിമാരായ കണ്ഠര് മോഹനര്,കണ്ഠര് രാജീവര്,കണ്ഠര് മഹേഷ് മോഹനര് എന്നിവര്‍ ഭദ്രദീപം കൊളുത്തും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. കണ്ഠര് രാജീവര് മുഖ്യപ്രഭാഷണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ ശരണവീഥി ജനറല്‍ കണ്‍വീനര്‍ കെ അയ്യപ്പദാസ്,ജോ.കണ്‍വീനര്‍ ടി എ സജീവ്,ശ്രീശബരിമല ധര്‍മശാസ്താ ആലങ്ങാട് യോഗം പ്രസിഡന്റ് സജീവ് കുമാര്‍, ചെമ്പോല ശ്രീകുമാര്‍,കലാധരന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."