HOME
DETAILS
MAL
മാപ്പ് പറയേണ്ടത് കെ. എം മാണി: ഫ്രാന്‍സിസ് ജോര്‍ജ്
backup
December 22 2016 | 19:12 PM
കോട്ടയം: കേരളാ കോണ്‍ഗ്രസ് എമ്മും കെ. എം മാണിയുമാണ് മാപ്പ് പറയേണ്ടതെന്നും ജനാധിപത്യ കേരളാകോണ്‍ഗ്രസ് രാഷ്ട്രീയമായി തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ചെയര്മാന് ഫ്രാന്‍സിസ് ജോര്‍ജ്. വിശ്വസിച്ച് കൂടെനിന്ന ജനവിഭാഗത്തെ അഴിമതി നടത്തിയും നിര്‍ണായകസമയത്ത് ശക്തമായ നിലപാട് സ്വീകരിക്കാതെയും വഞ്ചിച്ചതിനു കെ. എം മാണിയാണ് മാപ്പ് പറയേണ്ടത്. അവരാണ് തെറ്റു ചെയ്തത്. ഫ്രാന്‍സിസ് ജോര്‍ജിനും കൂട്ടര്‍ക്കും വേണമെങ്കില്‍ മാപ്പ് പറഞ്ഞ് കേരള കോണ്‍ഗ്രസിലേക്ക് മടങ്ങിവരാമെന്ന മാണി വിഭാഗത്തിന്റെ മുഖപത്രമായ 'പ്രതിഛായ'യിലെ ലേഖനത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."