സെബി ചെയര്‍മാന്‍ സ്ഥാനത്തേക്ക് മൂന്നുപേര്‍
ന്യൂഡല്‍ഹി: സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡിന്റെ (സെബി) ചെയര്‍മാന്‍ സ്ഥാനത്തേക്ക് മൂന്നുപേര്‍. സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് അടക്കം മൂന്നു പ്രമുഖരാണ് ചെയര്‍മാന്‍ സ്ഥാനം ലക്ഷ്യം വച്ച് രംഗത്തുള്ളത്. 2017 മാര്‍ച്ച് ഒന്നിന് ഇപ്പോഴത്തെ ചെയര്‍മാന്‍ യു.കെ. സിന്‍ഹയുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് മൂന്നുപേരും ചെയര്‍മാന്‍ സ്ഥാനത്തേക്ക് ശക്തമായ നീക്കം തുടങ്ങിയത്. ശക്തികാന്ത ദാസിനു പുറമെ ഊര്‍ജ വകുപ്പ് സെക്രട്ടറി പി.കെ. പുജാരി, ധനമന്ത്രാലയത്തിലെ അഡീഷനല്‍ സെക്രട്ടറി അജയ് ത്യാഗി എന്നിവരാണ് രംഗത്തുള്ളത്.
നോട്ട് അസാധുവാക്കല്‍ അടക്കം കേന്ദ്രസര്‍ക്കാറിന്റെ സമീപകാല സാമ്പത്തികനയങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ശക്തികാന്ത ദാസ്. സെബി ബോര്‍ഡില്‍ സര്‍ക്കാര്‍ നോമിനിയും റിസര്‍വ് ബാങ്ക് ബോര്‍ഡ് അംഗവുമായ ദാസ് തമിഴ്‌നാട് കേഡര്‍ ഐ.എ.എസ് ഓഫിസറാണ്. ഗുജറാത്ത് കേഡറില്‍നിന്നുള്ള ഐ.എ.എസുകാരനായ പി.കെ. പുജാരി കൃഷി, ധന വകുപ്പുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഓഹരിവിപണി അടക്കമുള്ള മേഖലകളില്‍ വിദഗ്ധനായ ത്യാഗി ഹിമാചല്‍പ്രദേശ് കേഡറിലുള്ള ഐ.എസ്.എസ് ഉദ്യോഗസ്ഥനാണ്.
ഫിനാന്‍ഷ്യല്‍ സെക്ടര്‍ റെഗുലേറ്ററി അപ്പോയ്ന്‍മെന്റ്‌സ് സെര്‍ച്ച് കമ്മിറ്റിയാണ് സെബി ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരുടെ പട്ടിക തയാറാക്കുന്നതും ഇന്റര്‍വ്യൂ നടത്തുന്നതും. കമ്മിറ്റിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ചെയര്‍മാനെ നിയമിക്കും.
25 വര്‍ഷം സാമ്പത്തിക മേഖലയില്‍ നേതൃപരമായ വൈദഗ്ധ്യം കാഴ്ചവെച്ചവരെയാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കുക. പ്രതിമാസം കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് പുതിയ ചെയര്‍മാന്‍ നിയമനത്തിന് നടപടി തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."