HOME
DETAILS
MAL
ഉര്‍ജിത് പട്ടേല്‍ പാര്‍ലമെന്ററി കമ്മിറ്റിക്കു മുന്നില്‍ 18 ന് ഹാജരാകും
backup
December 22 2016 | 19:12 PM
ന്യൂഡല്‍ഹി:നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട കാര്യത്തില്‍ വിശദീകരണം നല്‍കുന്നതിനായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ അടുത്തമാസം പാര്‍ലമെന്ററി കമ്മിറ്റിക്കുമുമ്പാകെ ഹാജരാകും.
അടുത്ത മാസം 18ന് ഹാജരാകാനാണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. ധനകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരെയും വിശദീകരണം നല്‍കുന്നതിനായി കമ്മിറ്റി വിളിച്ചു വരുത്തും. ഇവരില്‍ നിന്നെല്ലാം വിശദീകരണം കേട്ടശേഷമായിരിക്കും ആര്.ബി.ഐ ഗവര്‍ണറോട് വിശദീകരണം തേടുകയെന്നും പാര്‍ലമന്ററി കമ്മിറ്റി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."